താമരശ്ശേരി : നവകേരള സദസ്സിന്റെ മറവിൽ പൊലീസ് നടത്തിയ കരുതൽ തടങ്കിൽ പ്രതിഷേധിച്ച് താമരശ്ശേരിയിൽ കോൺഗ്രസ് പ്രവർത്തകരുടെ പന്തം കൊളുത്തി പ്രകടനം. പഴയ ബസ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച്ച് നഗരം ചുറ്റി നടത്തിയ പ്രകടനത്തിന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റിന്റ് പി. ഗിരീഷ്, കെ.പി സി സി അംഗം എ. അരവിന്ദൻ, മുൻ മണ്ഡലം പ്രസിഡന്റ് നവാസ് മാസ്റ്റർ , കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി സണ്ണി കൂഴാമ്പാല , വാർഡ് മെമ്പർ ജോസഫ് മാത്യു, യു ആർ ഗിരീഷ്, നടുക്കണ്ടി ബാലകൃഷ്ണൻ , വി.കെ എ കബീർ, കർഷക കോൺഗ്രസ് നേതാക്കളായ കെ. സരസ്വതി, ഖദീജ സത്താർ, ചിന്നമ്മ ജോർജ് , യൂത്ത് കോൺഗ്രസ് നേതാവ് കാവ്യ എന്നിവർ നേതൃത്വം നൽകി.
Congress protest in thamarassery