താമരശ്ശേരി : രണ്ട് ദിവസമായി താമരശ്ശേരിയിൽ നടന്ന് വരുന്ന കേരള പ്രദേശ് കർഷക കോൺഗ്രസ് സംസ്ഥാന നേതൃ ക്യാമ്പിന് ഇന്ന് സമാപനം. സംസ്ഥാന കർഷകർ കടുത്ത അതിജീവന പ്രതിസന്ധികൾ നേരിടുമ്പോൾ ഭരണകൂടങ്ങൾ എതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് കർഷക കോൺഗ്രസ്സിനെ ശക്തമായ സമര സംഘടന എന്ന നിലയിൽ വളർത്തിയെടുക്കുന്ന എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ക്യാമ്പ് കർഷക കോൺഗ്രസ്സിന്റെ സംഘടനാ ശേഷി വിളിച്ച് അറിയിച്ചു. കുടിയേറ്റ കർഷകരുടെ സിരാ കേന്ദ്രമായ താമരശ്ശേരിയിൽ സംഘടിപ്പിച്ച സംസ്ഥാന കർഷക സംഗമം കർഷകർക്ക് കരുത്ത് പകരുന്ന മുന്നേറ്റമായി. കെ സി വിജയൻ സംസ്ഥാന പ്രസിഡന്റ് ആയി ചുമതല ഏറ്റെടുത്തിന് ശേഷം കർഷക കോൺഗ്രസ് കർഷക വിഷയങ്ങളിൽ ഗൗരവമായ ഇടപെടൽ നടത്തി വരികയാണ്. ക്യാമ്പിന്റെ ഭാഗമായി വിവിധ മേഖലകളിലെ കർഷക പ്രതിനിധികളെ ഉൾപ്പെടുത്തി ഗ്രൂപ്പ് തല ചർച്ചകൾ നടത്തി. റബ്ബർ കർഷക സെൽ, നെൽ കർഷക സെൽ, നാളീകേര കർഷക സെൽ, ക്ഷീര കർഷക സെൽ, വന്യമൃഗ ശല്യവും മലയോര മേഖലയും സ്പൈസസ് / സമ്മിശ്ര കൃഷി സെൽ, കശുവണ്ടി, കവുങ്ങ് കർഷക സെൽ പ്രതിനിധികൾ ചർച്ചകളിൽ പങ്കെടുത്തു. സമാപന ദിനത്തിലെ ആദ്യ സെക്ഷൻ മുൻ മന്ത്രിയും കെ പി സി സി രാഷ്ട്രീയ കാര്യ സമിതി അംഗം കെ സി ജോസഫ് ഉദ്ഘാടനം ചെയ്തു. വൈകീട്ട് നടക്കുന്ന സമാപന പൊതു സമ്മേളനം കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ ഉദ്ഘാടനം ചെയ്യും.
Karashaka congress state leader ship camp closing day