---
title: "മലയോര മണ്ണിന്റെ  നായകന് കർഷക കോൺഗ്രസ് ക്യാമ്പിൽ ഊഷ്മള സ്വീകരണം"
english_title: "KC Joseph at thamarassery "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/165854/kc-joseph-at-thamarassery"
published_at: "2023-11-29T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6566e9b45d74e_IMG-20231129-WA0070.jpg"
keywords: []
---

# മലയോര മണ്ണിന്റെ  നായകന് കർഷക കോൺഗ്രസ് ക്യാമ്പിൽ ഊഷ്മള സ്വീകരണം

> **Lead Summary:** താമരശേ ശരി : മുൻ മന്ത്രിയും കെ പി സി സി രാഷ്ട്രീയ കാര്യ സമിതി അംഗവുമായ കെ സി ജോസഫിന് കർഷ ക്യാമ്പിൽ ആവേശകരമായ സ്വീകരണം. ഇരിക്കൂർ നിയോജക മണ്ഡലത്തിൽ നിന്ന് 8 തവണയോളം തെരഞ്ഞെടുക്കപ്പെട്ട കെ സി ജോസഫ് കുടിയേറ്റ കർഷകരുടെ പ്രിയങ്കരനായ നേതാവാണ് . മധ്യ തിരുവിതാംകൂറിൽ ജനിച്ച് മലബാറിലെ കുടിയേറ്റ കർഷക കുടുംബാംഗമായ കെ സി നിരവധി കർഷക പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ നേതാവാണ്. കർഷക കോൺഗ്രസ്സിനെ സമര സംഘടനയായി ശക്തിപ്പെടുത്തണമെന്ന് സമാപന ദിവസത്തിലെ ഒന്നാം സെക്ഷൻ ഉദ്ഘാടനം ചെയ്ത് കൊണ്ട് പ്രവർത്തകരെ ഓർമ്മിപ്പിച്ചു. കേരളത്തിലെ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടിരിക്കുകയാണെന്നു അദ്ദേഹം കുറ്റപ്പെടുത്തി.

## Article Content

താമരശേ ശരി : മുൻ മന്ത്രിയും കെ പി സി സി രാഷ്ട്രീയ കാര്യ സമിതി അംഗവുമായ കെ സി ജോസഫിന് കർഷ ക്യാമ്പിൽ ആവേശകരമായ സ്വീകരണം. ഇരിക്കൂർ നിയോജക മണ്ഡലത്തിൽ നിന്ന് 8 തവണയോളം തെരഞ്ഞെടുക്കപ്പെട്ട കെ സി ജോസഫ് കുടിയേറ്റ കർഷകരുടെ പ്രിയങ്കരനായ നേതാവാണ് . മധ്യ തിരുവിതാംകൂറിൽ ജനിച്ച് മലബാറിലെ കുടിയേറ്റ കർഷക കുടുംബാംഗമായ കെ സി നിരവധി കർഷക പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ നേതാവാണ്. കർഷക കോൺഗ്രസ്സിനെ സമര സംഘടനയായി ശക്തിപ്പെടുത്തണമെന്ന് സമാപന ദിവസത്തിലെ ഒന്നാം സെക്ഷൻ ഉദ്ഘാടനം ചെയ്ത് കൊണ്ട് പ്രവർത്തകരെ ഓർമ്മിപ്പിച്ചു. കേരളത്തിലെ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടിരിക്കുകയാണെന്നു അദ്ദേഹം കുറ്റപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/165854/kc-joseph-at-thamarassery)