പടിയക്കണ്ടി - അക്വഡേറ്റ് കനാൽ റോഡ് നാടിന് സമർപ്പിച്ചു

പടിയക്കണ്ടി - അക്വഡേറ്റ് കനാൽ റോഡ് നാടിന് സമർപ്പിച്ചു
Dec 7, 2023 10:40 AM | By Rijil

ബാലുശ്ശേരി :കോട്ടൂർ ഗ്രാമ പഞ്ചായത്തിലെ 17-ആം വാർഡിൽ MGNREGA പദ്ധതിയിൽ 37,17,750 രൂപ ഉപയോഗിച്ച് 460 മീറ്റർ നീളത്തിൽ പൂർത്തീകരിച്ച പടിയക്കണ്ടി - അക്വഡേറ്റ് കനാൽ റോഡ് അഡ്വ :KM സച്ചിൻ ദേവ് MLA ദ്ഘാടനം ചെയ്തു. കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് CH സുരേഷ് അധ്യക്ഷനായ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ അനിത മുഖ്യാതിഥിയായി . 1,17, 18, 19 വാർഡുകളിലെ ജനങ്ങൾക്ക് റേഷൻ ഷാപ്പ്, വില്ലേജ് ഓഫീസ്, .. ഹോമിയോ ഡിസ്പെൻസറി, അക്ഷയ കേന്ദ്രം എന്നിവടങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയും . കുറ്റ്യാടി ഇറിഗേഷൻ പ്രൊജക്ടിന്റെ കക്കോടി ബ്രാഞ്ച് പൂനത്ത് ഡിസ്ട്രിബ്യൂട്ടറി കനാലിന്റെ സ്ഥലം ഉപയോഗപ്പെടുത്തിയാണ് നിർമ്മാണം പൂർത്തീകരിച്ചത് . വൈസ് പ്രസിഡന്റ് എം കെ വിലാസിനി,വികസന സ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർമാൻ കെ ഷൈൻ , മെമ്പർമാരായ കൃഷ്ണൻ മണീലായിൽ, കെ.പി മനോഹരൻ,പഞ്ചായത്ത്‌ സെക്രട്ടറി നാരായണൻ.പി കുറ്റ്യാടി ഇറിഗേഷൻ പ്രൊജക്റ്റ് അസിസ്റ്റന്റ് എഞ്ചിനീയർ പ്രമിത, MGNREGA കോട്ടൂർ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ ഹരീഷ്. യു , എം ചന്ദ്രൻ മാസ്റ്റർ, സി എച്ച് സുരേന്ദ്രൻ , എൻ മുരളി മാസ്റ്റർ, പി.കെ ഗോപാലൻ, എം.എസ് ബാബു, കെ.ഷാലു എന്നിവർ സംസാരിച്ചു

Patiyakandi road inauguration

Next TV

Related Stories
ചുറ്റമ്പലത്തിന്റെ കട്ടിലവെയ്ക്കല്‍ കര്‍മ്മം മാര്‍ച്ച് 1 വെള്ളിയാഴ്ച്ച

Feb 29, 2024 09:22 PM

ചുറ്റമ്പലത്തിന്റെ കട്ടിലവെയ്ക്കല്‍ കര്‍മ്മം മാര്‍ച്ച് 1 വെള്ളിയാഴ്ച്ച

ചുറ്റമ്പലനിര്‍മ്മാണം നടക്കുന്ന മൂലാട് പുതിയ തൃക്കോവില്‍ നരസിംഹമൂര്‍ത്തി...

Read More >>
2500 പേര്‍ക്ക് അവയവദാന സമ്മതപത്രം നല്‍കി

Feb 29, 2024 12:28 PM

2500 പേര്‍ക്ക് അവയവദാന സമ്മതപത്രം നല്‍കി

കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തില്‍ 2500 പേരുടെ അവയവദാന...

Read More >>
 ജനപക്ഷ രാഷ്ട്രീയവും വികസന നേട്ടങ്ങളും വിളംബരം ചെയ്ത് എം.കെ രാഘവന്‍ എംപിയുടെ 'ജനഹൃദയ യാത്ര' മാര്‍ച്ച് ഒന്നു മുതല്‍

Feb 29, 2024 11:43 AM

ജനപക്ഷ രാഷ്ട്രീയവും വികസന നേട്ടങ്ങളും വിളംബരം ചെയ്ത് എം.കെ രാഘവന്‍ എംപിയുടെ 'ജനഹൃദയ യാത്ര' മാര്‍ച്ച് ഒന്നു മുതല്‍

എം.കെ രാഘവന്‍ എംപി നയിക്കുന്ന ജനഹൃദയ യാത്ര മാര്‍ച്ച് ഒന്ന് മുതല്‍ ഒമ്പതു...

Read More >>
വിദ്യാരംഗം പുരസ്‌കാര വിജയികളെ പ്രഖ്യാപിച്ചു

Feb 28, 2024 07:38 PM

വിദ്യാരംഗം പുരസ്‌കാര വിജയികളെ പ്രഖ്യാപിച്ചു

പേരാമ്പ്ര ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദി ഈ അധ്യയന വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍...

Read More >>
കേരള റകഗ്നൈസ്ഡ് സ്‌കൂള്‍ മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍ (KRSMA) ജില്ലാ കണ്‍വെന്‍ഷന്‍ കാലിക്കട് ടവറില്‍ നടന്നു.

Feb 28, 2024 03:44 PM

കേരള റകഗ്നൈസ്ഡ് സ്‌കൂള്‍ മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍ (KRSMA) ജില്ലാ കണ്‍വെന്‍ഷന്‍ കാലിക്കട് ടവറില്‍ നടന്നു.

കേരള റകഗ്നൈസ്ഡ് സ്‌കൂള്‍ മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ കാലിക്കട് ടവറില്‍...

Read More >>
അത്തോളി സഹകരണ ആശുപത്രി അരനൂറ്റാണ്ടിന്റെ നിറവില്‍ 'അനാമയം' @5 ഫെബ്രുവരി 29 ന്. സൗജന്യ ചികിത്സയും മരുന്നും

Feb 28, 2024 02:47 PM

അത്തോളി സഹകരണ ആശുപത്രി അരനൂറ്റാണ്ടിന്റെ നിറവില്‍ 'അനാമയം' @5 ഫെബ്രുവരി 29 ന്. സൗജന്യ ചികിത്സയും മരുന്നും

ആതുരസേവന രംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട അത്തോളി സഹകരണ ആശുപത്രി 50 ആം വര്‍ഷം...

Read More >>
Top Stories

News Roundup