---
title: "ക്രിസ്തുമസ്, പുതുവത്സര തിരക്ക് കണക്കിലെടുത്ത് കൂരാച്ചുണ്ട് ടൗണില്‍ ഗതാഗത പരിഷ്‌കാരം ഏര്‍പ്പെടുത്തി "
english_title: "Transport reforms introduced in Koorachundu town in view of Christmas and New Year rush"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/17640/transport-reforms-introduced-in-koorachundu-town-in-view-of-christmas-and-new-year-rush"
published_at: "2021-12-24T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c5991e9cd36_w.JPG"
keywords: []
---

# ക്രിസ്തുമസ്, പുതുവത്സര തിരക്ക് കണക്കിലെടുത്ത് കൂരാച്ചുണ്ട് ടൗണില്‍ ഗതാഗത പരിഷ്‌കാരം ഏര്‍പ്പെടുത്തി 

> **Lead Summary:** **കൂരാച്ചുണ്ട്**: ക്രിസ്തുമസ്, പുതുവത്സര തിരക്ക് കണക്കിലെടുത്ത് കൂരാച്ചുണ്ട് ടൗണില്‍ ഗതാഗത പരിഷ്‌കാരം ഏര്‍പ്പെടുത്തി. ഇതിന്റെ ഭാഗമായി റോഡിന്റെ ഒരു സൈഡില്‍ മാത്രം വാഹനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാറിമാറി പാര്‍ക്ക് ചെയ്യും.

## Article Content

**കൂരാച്ചുണ്ട്**: ക്രിസ്തുമസ്, പുതുവത്സര തിരക്ക് കണക്കിലെടുത്ത് കൂരാച്ചുണ്ട് ടൗണില്‍ ഗതാഗത പരിഷ്‌കാരം ഏര്‍പ്പെടുത്തി. ഇതിന്റെ ഭാഗമായി റോഡിന്റെ ഒരു സൈഡില്‍ മാത്രം വാഹനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാറിമാറി പാര്‍ക്ക് ചെയ്യും.

കൂടാതെ കാര്‍, ബൈക്ക് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനായി അങ്ങാടിക്കു സമീപത്തുള്ള സ്വകാര്യ ഭൂമികളില്‍ പേ ആന്റ് പാര്‍ക്ക് സൗകര്യമൊരുക്കിയതായി പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. ഗതാഗത പരിഷ്‌കാരം ബോര്‍ഡ് സ്ഥാപിച്ച് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്തു.

സ്ഥിരം സമിതി അധ്യക്ഷന്‍ ഒ.കെ. അമ്മദ്, മെമ്പര്‍മാരായ വില്‍സണ്‍ പാത്തിച്ചാലില്‍, എന്‍.ജെ. ആന്‍സമ്മ, സണ്ണി പുതിയകുന്നേല്‍, എസ്‌ഐ ശ്രീനിവാസന്‍ എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്തും പൊലീസും വ്യാപാരികളുമായി സഹകരിച്ചാണ് ഗതാഗതപരിഷ്‌കാരം നടപ്പാക്കിയത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/17640/transport-reforms-introduced-in-koorachundu-town-in-view-of-christmas-and-new-year-rush)