കൂരാച്ചുണ്ട് : കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിലെ സ്വയംസംരംഭക രംഗത്ത് തൻ്റെതായ വ്യക്തിമുദ്ര പതിപ്പിച്ച്, മുന്നേറുന്ന വനിത സ്വയം സംരംഭക അറക്കൽ ഷൈല ജോസ്, കോയിപ്പറമ്പിൽ ജില്ലാ പഞ്ചായത്ത്, പഞ്ചായത്ത്, കുടുംബശ്രി ജില്ലാ മിഷൻ എന്നിവ ചേർന്ന് ആരംഭിച്ച എ പ്ലസ് ഹോളി ഏദൻ ഭക്ഷ്യോൽപന്ന യുണിറ്റിൻ്റെ ഉത്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട നിർവഹിച്ചു.
8 ലക്ഷം രൂപ ചിലവഴിച്ചാണ് പ്രോജക്ട് പൂർത്തികരിച്ചത്. സെൻ്റ് തോമസ് ചർച്ച് അസി: വികാരി ഫാ.ജോയൽ കുമ്പുക്കൽ, മെമ്പർമാരായ ആൻസമ്മ, Ok അമ്മദ്, സിമിലി ബിജു, വിൽസൻ മംഗലത്ത് പുത്തൻപുരയിൽ, കൃഷി അസിസ്റ്റ് ഡയറക്ടർ മുഹമ്മദ് ഫൈസൽ, കെ.വി.കെ കോഡിനേറ്റർ ഡോ.പി രാധാകൃഷ്ണൻ CDS ചെയർപേഴ്സൺ കാർത്തിക വിജയൻ ,ദീപ്തി, ഷൈല ജോസ് അറക്കൽ എന്നിവർ പ്രസംഗിച്ചു.
Gram Panchayat President inaugurated A Plus Holi Eden Food Production Unit