---
title: "എം ഇ ജി വെറ്ററന്‍സ് കുടുംബ സംഗമം സംഘടിപ്പിച്ചു"
english_title: "MEG  Veterans  organized  Family Reunion"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/187692/meg-veterans-organized-family-reunion"
published_at: "2024-02-27T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dd74dc0e876_ATTACH_NEWS.jpg"
keywords: []
---

# എം ഇ ജി വെറ്ററന്‍സ് കുടുംബ സംഗമം സംഘടിപ്പിച്ചു

> **Lead Summary:**  - നടുവണ്ണൂര്‍: മദ്രാസ് എന്‍ജിനീയറിംഗ് ഗ്രൂപ്പില്‍ നിന്നും റിട്ടയര്‍ ചെയ്തവരുടെ കൂട്ടായ്മയായ എം ഇ ജി വെറ്ററന്‍സ് കോഴിക്കോടിന്റെ രണ്ടാമത് കുടുംബസംഗമവും വാര്‍ഷിക ജനറല്‍ ബോഡി യോഗവും കോട്ടൂര്‍ AUP സ്‌കൂളില്‍ വെച്ച് നടന്നു.

## Article Content

 - നടുവണ്ണൂര്‍: മദ്രാസ് എന്‍ജിനീയറിംഗ് ഗ്രൂപ്പില്‍ നിന്നും റിട്ടയര്‍ ചെയ്തവരുടെ കൂട്ടായ്മയായ എം ഇ ജി വെറ്ററന്‍സ് കോഴിക്കോടിന്റെ രണ്ടാമത് കുടുംബസംഗമവും വാര്‍ഷിക ജനറല്‍ ബോഡി യോഗവും കോട്ടൂര്‍ AUP സ്‌കൂളില്‍ വെച്ച് നടന്നു.

പ്രസിഡണ്ട് സുരേഷ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുതിര്‍ന്ന വെറ്ററന്‍ സി മാധവന്‍ നായര്‍ ഭദ്രദീപം തെളിയിച്ചു. ചടങ്ങില്‍ മുതിര്‍ന്ന വെറ്ററന്‍സ് , വീരനാരിമാര്‍ എന്നിവരെ പൊന്നാടയണിയിച്ച് ആദരിക്കുകയും അംഗങ്ങളുടെ മക്കളില്‍ നിന്നും SSLC , PLUS 2 വിജയം കരസ്ഥമാക്കിയവരെയും സമൂഹത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളില്‍ ഭാഗമായ എം ഇ ജി വെറ്ററന്‍സ് അംഗങ്ങളേയും അനുമോദിക്കുകയും ചെയ്തു .

തുടര്‍ന്ന് കലാപരിപാടികള്‍ നടന്നു. സെക്രട്ടറി നാരായണന്‍ വി.പി സ്വാഗതവും വൈസ് പ്രസിഡന്റ് രവീന്ദ്രന്‍ പി നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/187692/meg-veterans-organized-family-reunion)