അത്തോളി സഹകരണ ആശുപത്രി അരനൂറ്റാണ്ടിന്റെ നിറവില്‍ 'അനാമയം' @5 ഫെബ്രുവരി 29 ന്. സൗജന്യ ചികിത്സയും മരുന്നും

അത്തോളി സഹകരണ ആശുപത്രി അരനൂറ്റാണ്ടിന്റെ നിറവില്‍ 'അനാമയം' @5 ഫെബ്രുവരി 29 ന്. സൗജന്യ ചികിത്സയും മരുന്നും
Feb 28, 2024 02:47 PM | By RAJANI PRESHANTH

 അത്തോളി :ആതുരസേവന രംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട അത്തോളി സഹകരണ ആശുപത്രി 50 ആം വര്‍ഷം - 'അനാമയം'@50 എന്ന പേരില്‍ ആഘോഷിക്കുന്നു.

വിവിധ മെഡിക്കല്‍ ക്യാമ്പുകള്‍, ആരോഗ്യ സെമിനാറുകള്‍, ബോധവല്‍ക്കരണ ക്ലാസ്സുകള്‍, വയോജന ക്യാമ്പുകള്‍, കലാകായിക മേഖലകളില്‍ മത്സര പരിപാടികള്‍ തുടങ്ങിയവയെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളുടെ ഉദ്ഘാടനം ഈ മാസം 29 ന് രാവിലെ 10 ന് ആശുപത്രി അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ കെ എം സച്ചിന്‍ ദേവ് എം എല്‍ എ ഉദ്ഘാടനം നിര്‍വഹിക്കും. പന്തലായനി ബ്ലോക്ക് പ്രസിഡന്റും സ്വാഗത സംഘം ചെയര്‍ മാനുമായ പി. ബാബുരാജ് അദ്ധ്യക്ഷത വഹിക്കും മെഗാ മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് നിര്‍വ്വഹിക്കും .

അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദുരാജന്‍ അനാമയം @ 50 ന്റെ ലോഗോ പ്രകാശനം ചെയ്യും . ജില്ലാ പഞ്ചായത്ത് മെമ്പര്‍ സിസു സുരേഷ് , ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ സുധ കാപ്പില്‍ , ബിന്ദു മoത്തില്‍ , അത്തോളി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സന്ദീപ് നാലുപുരക്കല്‍, സഹകരണ ആശുപത്രി രജിസ്ട്രാര്‍ ബി സുധ, കൊയിലാണ്ടി സര്‍ക്കിള്‍ കോ- ഓപ്പറേറ്റീവ് യൂനിയന്‍ ചെയര്‍മാന്‍ ഒള്ളൂര്‍ ദാസന്‍ , അസി . രജിസ്ട്രാര്‍ ഗീതാനന്ദന്‍ , അത്തോളി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി കെ വിജയന്‍ , മൊടക്കല്ലൂര്‍ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡന്റ് കെ മുരളീധരന്‍ , കോമള തോട്ടാളി , എ കെ രാജന്‍ , സതീശന്‍ മാസ്റ്റര്‍ , കൊല്ലോത്ത് ഗോപാലന്‍, കെ എം ബാലന്‍ , കെ കെ ശോഭ ടീച്ചര്‍ , സുനില്‍ കൊളക്കാട് , അജിത് കുമാര്‍, എം സി ഉമ്മര്‍ , ഗണേശന്‍ തെക്കേടത്ത് , നളിനാക്ഷന്‍ കൂട്ടാക്കില്‍ , ടി കെ കരുണാകരന്‍ ,പി കെ സത്യന്‍ മാസ്റ്റര്‍ എന്നിവര്‍ സന്നിഹിതരാകും. ആശുപത്രി പ്രസിഡന്റ്  വി പി ബാലകൃഷ്ണന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് എന്‍ കെ രാധാകൃഷ്ണന്‍ നന്ദിയും പറയും.

    28, 29 (ബുധന്‍,വ്യാഴം) ദിവസങ്ങളില്‍ നടക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പില്‍ എത്തുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍, പരിശോധന , ലാബ് ടെസ്റ്റ് , ഇസിജി , എക്‌സ്‌റെ ,മരുന്ന് ഉള്‍പ്പെടെ തികച്ചും സൗജന്യമായി ലഭിക്കുമെന്ന് പത്രസമ്മേളനത്തില്‍ പ്രസിഡന്റ് വി.പി. ബാലകൃഷ്ണന്‍ അറിയിച്ചു. സെക്രട്ടറി എം കെ സാദിഖ് , വൈസ് പ്രസിഡന്റ് എന്‍.കെ. രാധാകൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.

സൗജന്യ ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്ട്രര്‍ ചെയ്യുക.   ഫോണ്‍ നമ്പര്‍ :9961602210

Atholi Cooperative Hospital marks half century of 'Anamayam' @5 on 29th February. Free treatment and medicine

Next TV

Related Stories
അംബേദ്കര്‍ ജയന്തി

Apr 15, 2024 10:42 PM

അംബേദ്കര്‍ ജയന്തി

അത്തോളിയുഡിഎഫ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അംബേദ്കര്‍ ജയന്തി...

Read More >>
യുഡിഎഫ് വനിതാസംഗമം നടത്തി

Apr 12, 2024 09:44 PM

യുഡിഎഫ് വനിതാസംഗമം നടത്തി

യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം...

Read More >>
എം.കെ. രാഘവന്‍ പര്യടനം നടത്തി

Apr 10, 2024 07:07 PM

എം.കെ. രാഘവന്‍ പര്യടനം നടത്തി

കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്‍ ബാലുശ്ശേരി...

Read More >>
നീന്തല്‍ പരിശീലനം സമാപിച്ചു

Apr 10, 2024 06:36 PM

നീന്തല്‍ പരിശീലനം സമാപിച്ചു

കോട്ടൂര്‍ എയുപി സ്‌കൂള്‍ പിടിഎ കമ്മറ്റിയുടെ നേതൃത്വത്തില്‍ പത്ത് ദിവസമായി നടന്നുവന്ന നീന്തല്‍...

Read More >>
പെരുന്നാള്‍ കിറ്റ് വിതരണവും, ഉന്നത വിജയികള്‍ക്ക് അനുമോദനവും

Apr 9, 2024 06:47 PM

പെരുന്നാള്‍ കിറ്റ് വിതരണവും, ഉന്നത വിജയികള്‍ക്ക് അനുമോദനവും

തോട്ടുമൂല ശാഖ മുസ്ലിം ലീഗ് റിലീഫ് കമ്മിറ്റിയുടെകീഴില്‍പെരുന്നാള്‍ കിറ്റ് വിതരണവും, സ്‌കൂള്‍ ,മദ്രസ, പൊതു...

Read More >>
ഐആര്‍എംയു ബാലുശ്ശേരി മേഖല ഐ ഡി കാര്‍ഡ് വിതരണവും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു

Apr 9, 2024 11:52 AM

ഐആര്‍എംയു ബാലുശ്ശേരി മേഖല ഐ ഡി കാര്‍ഡ് വിതരണവും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു

ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് & മീഡിയ പേഴ്‌സണ്‍സ് യൂനിയന്‍ (ഐആര്‍എംയു) ബാലു ശ്ശേരി മേഘല ഐ ഡി കാര്‍ഡ്...

Read More >>
Top Stories