കൂടത്തായി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടത്തിയ, കൊടുവള്ളി ഉപജില്ല ശാസ്ത്രോത്സവം സമാപിച്ചു.
80 ഓളം സ്കൂളുകളിൽ നിന്നായി 3000 ത്തോളം വിദ്യാർത്ഥികൾ പങ്കെടുത്ത ശാസ്ത്ര, ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര,ഐടി മേളകൾ കൂടത്തായി സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിലും, പ്രവൃത്തി പരിചയമേള ഓമശ്ശേരി വിദ്യാപോഷണി എൽ പി സ്കൂളിലുമായി നടന്നു.
ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി. കെ.ഗംഗാധരൻ അധ്യക്ഷത വഹിച്ചസമാപന സമ്മേളനം ബഹു. കോഴിക്കോട് പാർലമെന്റ് അംഗം ശ്രീ എം. കെ. രാഘവൻ ഉദ്ഘാടനം ചെയ്ത് വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.
രാജ്യത്തുടനീളം നടപ്പാക്കുന്ന അടൽ ടിങ്കറിംഗ് ലാബ് സൗകര്യങ്ങൾ വിദ്യാർത്ഥികൾ പ്രയോജനപ്പെടുത്തിക്കൊണ്ട് ശാസ്ത്ര- സാങ്കേതിക രംഗത്ത് ഉണ്ടാകുന്ന പഠന പുരോഗതിയിൽ ഏവരും പങ്കാളികളാകണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
ചക്കാലക്കൽ എച്ച്. എസ്. എസ്. മടവൂർ ഓവറോൾ ജേതാക്കളായി.എം. ജെ. എച്ച്. എസ്.എസ്. എളേറ്റിൽ രണ്ടാം സ്ഥാനവും, കൂടത്തായി സെന്റ് മേരീസ് എച്ച്.എസ്. എസ്. മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സമാപന സമ്മേളനത്തിൽ കൊടുവള്ളി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ.സി. പി. അബ്ദുൽ ഖാദർ, കൊടുവള്ളി ബി.പി. സി. ശ്രീ. മെഹറലി, ജില്ലാ പഞ്ചായത്ത് അംഗം ശ്രീ.നാസർ എസ്റ്റേറ്റ് മുക്ക്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. യൂനുസ് അമ്പലക്കണ്ടി,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. കരുണാകരൻ മാസ്റ്റർ,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സീനത്ത് തട്ടാഞ്ചേരി,വാർഡ് മെമ്പർമാരായ ശ്രീമതി ഷീജ ബാബു, ശ്രീമതി ഷീല, സ്കൂൾ മാനേജർ ഫാദർ ബിബിൻ ജോസ്, കോഡിനേഷൻ കമ്മിറ്റി ചെയർമാൻ ശ്രീ. ഫൈസൽ പടനിലം, കോഡിനേഷൻ കമ്മിറ്റി കൺവീനർ ശ്രീ. ഹിഫ്സു റഹ്മാൻ, പി.ടി.എ പ്രസിഡണ്ട് ശ്രീ. മുജീബ് കെ. കെ. എന്നിവർ സംസാരിച്ചു.
ഫാദർ സിബി പൊൻപാറ സ്വാഗതവും, ശ്രീ.തോമസ് അഗസ്റ്റിൻ നന്ദിയും പറഞ്ഞു.
Koduvalli Upazila Science Festival concluded