താമരശ്ശേരി : താമരശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന താമരശ്ശേരി സബ്ജില്ലാ സ്കൂൾ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവർത്തി പരിചയ മേളയിൽ ഹയർസെക്കൻഡറി വിഭാഗം ശാസ്ത്രമേള, ഗണിതശാസ്ത്രമേള എന്നിവയിൽ താമരശ്ശേരി ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനം നേടി.

പ്രിൻസിപ്പാൾ മഞ്ജുള യു ബി ഉപജില്ല ശാസ്ത്രമേള കൺവീനർ ഷീജ ടീച്ചറിൽ നിന്നും ട്രോഫി ഏറ്റു വാങ്ങി.
താമരശ്ശേരി എ ഇ ഒ വിനോദ് മാസ്റ്റർ, പിടിഎ പ്രസിഡണ്ട് അഷ്റഫ് കോരങ്ങാട്, ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ, വി സുബീഷ് മാസ്റ്റർ, എ കെ അബ്ദുൽ അസീസ് എന്നിവർ സമീപം.
Science Fair; Thamarassery Higher Secondary School bagged the second position