കേരള റകഗ്നൈസ്ഡ് സ്‌കൂള്‍ മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍ (KRSMA) ജില്ലാ കണ്‍വെന്‍ഷന്‍ കാലിക്കട് ടവറില്‍ നടന്നു.

അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കെട്ടിട നികുതി അവസാനിപ്പിക്കണം, 2024.25 ലെ പുസ്തകവിതണം മറ്റ് സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ക്ക് ഒപ്പം തന്നെ നടത്തണം, അദ്ധ്യാപകര്‍ക്കുള്ള ഇന്‍ സര്‍വ്വീസ് കോഴ്‌സില്‍ അണ്‍ എയ്ഡഡ് അധ്യാപകരോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണം. സ്‌കോളര്‍ഷിപ്പ് പരീക്ഷകളില്‍ വിവേചനം പാടില്ല. വൈദ്യുതി താരിഫ് കുറക്കുക. സ്‌കൂള്‍ ബസിന് സീറ്റ് അടിസ്ഥാനത്തിലുള്ള ടാക്‌സ് ഒഴിവാക്കുക. എന്നീ പ്രമേയങ്ങള്‍ അവതരിപ്പിച്ചു കൊണ്ട് കെ. ആര്‍.എസ്.എം.എ ജില്ലാ ഏകദിന കണ്‍വെന്‍ഷന്‍ അവസാനിച്ചു.
കണ്‍വെന്‍ഷന്‍ കെ.ആര്‍.എസ്.എം.എ സംസ്ഥാന ജനറല്‍ സെക്രട്ടറി മുജീബ് പൂളക്കല്‍ ഉദ്ഘാടനം ചെയ്തു.നേരത്തെ നടന്ന കോഴിക്കോട് ജില്ല ഇന്റര്‍ സ്‌കൂള്‍ ഫുട്ബാള്‍ മത്സര വിജയികളുടെ സര്‍ട്ടിഫിക്കറ്റ് സംസ്ഥാന വൈസ് പ്രസി: വേണുഗോപാലന്‍ നായര്‍ വിതരണം ചെയ്തു.ജില്ലാ പ്രസിഡന്റ് ഡോ.വിക്രമന്‍.എസ് അദ്ധ്യക്ഷം വഹിച്ച യോഗത്തില്‍ ടി.പി.മുഹമ്മദ് മുനീര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.
ജില്ലാ ട്രഷറര്‍ ഡി.എം.ശശിധരന്‍, വൈസ് പ്രസിഡന്റ്മാരായ ഹര്‍ഷാദ് എം.ഷാ, ലുക്മാന്‍ മിസ്ബായ്, പി.വി.അനൂപ് കുമാര്‍, പി.കെ. വിലാസിനി. എന്നിവര്‍ സംബസിച്ചു. ജില്ലയിലെ 30 വിദ്യാലയങ്ങളില്‍ നിന്നായി അമ്പതില്‍ അധികം പ്രതിനിധികള്‍ പങ്കെടുത്തു.ജനറല്‍ സെക്രട്ടി പ്രൊഫ: മുഹമ്മദ് ബഷീര്‍ സ്വാഗതവും വൈസ് പ്രസി: സി.പി.അബൂബക്കര്‍ നന്ദിയും രേഖപ്പെടുത്തി.
Kerala Recognized School Managements Association (KRSMA) District Convention was held at Calicut Tower.