. നടുവണ്ണൂര്‍:കോട്ടൂര്‍ എയുപി സ്‌കൂള്‍ പിടിഎ കമ്മറ്റിയുടെ നേതൃത്വത്തില്‍ പത്ത് ദിവസമായി നടന്നുവന്ന നീന്തല്‍ പരിശീലനം സമാപിച്ചു. സമാപന പരിപാടി കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പതിനേഴാം വാര്‍ഡ് മെമ്പര്‍ കൃഷ്ണന്‍ മണീലായില്‍ ഉദ്ഘാടനം ചെയ്തു.കേരള ഫയര്‍ & റസ്‌ക്യു ഡിപ്പാര്‍ട്ട്‌മെന്റിലെ സിധീഷ് എന്‍.കെ മുഖ്യാതിഥിയായിരുന്നു.അദ്ദേഹം രക്ഷാപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പ്രാഥമിക അറിവുകള്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കി.
25 ഓളം കുട്ടികളാണ് ഇത്തവണ നീന്തല്‍ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ 13 വര്‍ഷമായി കോട്ടുര്‍ എയുപി സ്‌കൂളിന്റെ നേതൃത്വത്തില്‍ KG മുതല്‍ ഏഴാം തരം വരെയുള്ള കുട്ടികള്‍ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ പത്ത് വരെ അവധിക്കാലത്ത് സ്ഥിരമായി പരിശീലനം നല്‍കി വരുന്നു. സ്‌കൂള്‍ അധ്യാപകരായ ജിതേഷ് എസ്, സുനന വി.ടി, നീതു.വി. ഷൈനി എസ്, റാഷിദ് വി.കെ, പി.ടി.എ അംഗങ്ങളായ ജിജീഷ് നടുവണ്ണൂര്‍, സുധി, കെ.കെ. സുരേഷ്, തുങ്ങിയവരും പരിശീലകരാണ്. സമാപന പരിപാടിയില്‍ പ്രധാന അധ്യാപിക ആര്‍ ശ്രീജ അധ്യക്ഷയായി മാനേജര്‍ കെ സദാനന്ദന്‍ ആശംസകള്‍ അര്‍പ്പിച്ചു. ജിതേഷ്.എസ് സ്വാഗതവും ഷൈനി. എസ്.നന്ദിയും രേഖപ്പെടുത്തി.
Swimming training is over