ബാലുശ്ശേരി: കിനാലൂര്‍ മങ്കയത്ത് വന്‍ അഗ്നിബാധ. മങ്കയത്ത് ഇരമ്പറ്റ താഴെ, കോഴിക്കോട് ചേവായൂര്‍ സ്വദേശി കെ.സി. ജോസഫിന്റെ ഉടമസ്ഥതയിലുള്ള 10 ഏക്കര്‍ സ്ഥലത്തുള്ള റബ്ബര്‍ തോട്ടത്തിലാണ് അഗ്നിബാധയുണ്ടായത്. പുലര്‍ച്ചെ ഒരുമണിയോടെയാണ് തീ കാണുന്നത്. ഏകദേശം നാല് എക്കര്‍ സ്ഥലത്തെ റബ്ബര്‍ മരങ്ങള്‍ കത്തി നശിച്ചു.

നരിക്കുനി യില്‍ നിന്നും അസ്സി സ്റ്റേഷന്‍ ഓഫീസര്‍ എംസി. മനോജിന്റെ നേതൃത്വത്തില്‍ എത്തിയ 2 യുണിറ്റ് 4മണിക്കൂര്‍ പ്രയത്‌നിച്ചാണ് തീ അണയ്ക്കാനായത് സീനിയര്‍ ഫയര്‍ ഓഫീസര്‍ എന്‍. ഗണേശന്‍, ഫയര്‍ ഓഫീസര്‍മാരായ എ. നിപിന്‍ ദാസ്, എം.വി. അരുണ്‍, എ. വിജീഷ് , കെ.പി. സത്യന്‍, ഐഎം.സജിത്ത്, എം. ജിനുകുമാര്‍, വി.രാമചന്ദ്രന്‍ എന്നിവര്‍ തീ അണയ്ക്കാന്‍ ഉണ്ടായിരുന്നു .
Massive fire in Mankayat, fire broke out at 1 o'clock in the night