#mkraghavan | ബാലുശ്ശേരി മണ്ഡലത്തെ ആവേശത്തിലാക്കി എം.കെ രാഘവന്റെ റോഡ് ഷോ

#mkraghavan | ബാലുശ്ശേരി മണ്ഡലത്തെ ആവേശത്തിലാക്കി എം.കെ രാഘവന്റെ റോഡ് ഷോ
Apr 22, 2024 10:10 PM | By Vyshnavy Rajan

കോഴിക്കോട് :  ബാലുശ്ശേരിൽ തടിച്ചുകൂടിയ യുഡിഎഫ് പ്രവർത്തകരുടെ ആവേശത്തിലേക്ക് കോഴിക്കോട് യുഡിഎഫ് സ്ഥാനാർഥി എംകെ രാഘവൻ എത്തിയപ്പോൾ യുഡിഎഫ് നേതാക്കൾ അടക്കമുള്ള പ്രവർത്തകർ കയ്യടിച്ചും മുദ്രാവാക്യം മുഴക്കിയും വരവേറ്റു.

  തുറന്ന വാഹനത്തിലൊരുക്കിയ താൽക്കാലിക വേദിയിലേക്ക് കയറിയ സ്ഥാനാർഥിയെ അണികൾ വർണ്ണപൊട്ടുകൾ വിതറി ആർപ്പുവിളികളോടെ സ്വീകരിച്ചു. 


അത്താണി മുതൽ പൂനൂർ വരെ ആവേശത്തിരയിളക്കിയ റോഡ് ഷോ. മണ്ഡലത്തിന്റ വിവിധ ഭാഗങ്ങളില്‍നിന്ന് സ്ഥാനാർഥിയെ കാണാനും റോഡ് ഷോയുടെ ഭാഗമാകാനും പ്രവര്‍ത്തകർ ഒഴുകിയെത്തി.

പെൺകുട്ടികൾ അടക്കമുള്ള യുഡിഎസ്എഫ് പ്രവർത്തകരുടെ ഇരുചക്ര വാഹന റാലിയുടെ അകമ്പടിയോടെയായിരുന്നു റോഡ് ഷോ.  സ്ഥാനാർഥിയുടെ അനൗൺസ്മെന്റ് വാഹനം കടന്നു പോകുന്നു.

പിന്നാലെ, ഇരുവശങ്ങളിലേക്കും കൈവീശി തുറന്ന വാഹനത്തിൽ എംകെ രാഘവനും യുഡിഎഫ് നേതാക്കളും. തുറന്ന വാഹനത്തില്‍ സഞ്ചരിച്ച സ്ഥാനാർഥിയെ കാണാന്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പടെ നിരവധി പേരാണ് എത്തിയത്. 

ഇടറോഡുകളിൽ നിന്നടക്കമെത്തി കാത്തുനിന്നവർ ഷാളും മാലകളും ബൊക്കെയും നൽകിയും പൂക്കൾ വിതറിയുമാണ്  വരവേറ്റത്. വഴിയോരങ്ങളിൽ തടിച്ചുകൂടിയ ആളുകളോട് എംകെ രാഘവൻ നിറച്ചിരിയോടെ വോട്ടഭ്യർഥന നടത്തി.


വൈകുന്നേരം 4 മണിയോടെ അത്താണിയിൽ നിന്നും ആരംഭിച്ച റോഡ് ഷോ അത്തോളി, കുമുളളി, ഉളേളരി, നടുവണ്ണൂർ, കൂട്ടാലിട, കൂരാച്ചുണ്ട്, മഞ്ഞപ്പാലം, മരപ്പാലം, കോക്കല്ലൂർ, ബാലുശ്ശേരി, വട്ടോളിബസാർ, എകരൂൽ തുടങ്ങി വിവിധയിടങ്ങളിൽ വൈവിധ്യമാർന്ന  വരവേൽപ്പുകൾ ഏറ്റുവാങ്ങി പൂനൂരിൽ സമാപിക്കുമ്പോൾ, അവിടം പരന്ന ആവേശം ബലുശ്ശേരി മണ്ഡലത്തിന്റെ പിന്തുണ ഇത്തവണയും എം.കെ രാഘവന് ഉറപ്പിക്കുന്നതായിരുന്നു.

തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടന്ന കോഴിക്കോട് യുഡിഎഫ് സ്ഥാനാർഥി എംകെ രാഘവന്റെ പ്രചാരണ രീതി വാഹന ജാഥയും പൊതുസമ്മേളനവും പ്രകടനങ്ങളുമായി മാറിയിരിക്കുകയാണ്.

കൂടാതെ വോട്ടഭ്യർത്ഥനയുമായി മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ കാണുകയും സ്ഥാപനങ്ങൾ സന്ദർശിക്കുകയും മരണ വീടുകളും കല്യാണവീടുകളും സന്ദർശിക്കുകയും ഇപ്പോൾ പതിവാക്കി. 


തിങ്കളാഴ്ച രാവിലെ കോഴിക്കോട് നഗരത്തിലെ ആശുപത്രി, ഷോപ്പിങ് കോംപ്ലക്‌സ് തുടങ്ങി വിവിധ സ്ഥാപനങ്ങളിൽ  സന്ദർശനം നടത്തികൊണ്ടായിരുന്നു യുഡിഎഫ് സ്ഥാനാർഥി എംകെ രാഘവന്റെ പര്യടനത്തിന് തുടക്കമായത്.

ഇടക്ക് വിവിധ മരണ വീടുകളും കല്യാണ വീടുകളും സ്ഥാനാർഥി സന്ദർശിച്ചു.  ഉച്ചയ്ക്ക് ശേഷം കോഴിക്കോട് പ്രസ് ക്ലബ് ഒരുക്കിയ കോഴിക്കോട് ലോക്സഭാ സ്ഥാനാർഥികളെ ഒരു വേദിയിൽ സംഘടിപ്പിച്ചി ട്ടുള്ള 'ഇലക്ഷൻ എക്‌സ്ചെയ്ജ്' സംവാദം പരിപാടിയിൽ പങ്കെടുത്തു. തുടർന്ന് ബലുശ്ശേരി നിയോജകമണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ കാണുകയും സ്ഥാപനങ്ങൾ സന്ദർശിക്കുകയും ചെയ്തു.

#mkraghavan | MK Raghavan's road show excited the Balushery constituency

Next TV

Related Stories
യാത്രയയപ്പ് സമ്മേളനവും വാര്‍ഷികാഘോഷവും

May 3, 2024 10:23 PM

യാത്രയയപ്പ് സമ്മേളനവും വാര്‍ഷികാഘോഷവും

നന്മണ്ട ഗ്രാമപഞ്ചായത്ത് പതിനാറാം വാര്‍ഡിലെ മുന്നൂര്‍ക്കയില്‍അംഗനവാടിയുടെ 41-ാം...

Read More >>
ഫുട്പാത്തിലെ തകര്‍ന്ന സ്ലാബിനുള്ളില്‍ കാല്‍ അകപ്പെട്ട് വീണ് സ്ത്രീക്ക് പരുക്കേറ്റു.

May 3, 2024 09:37 PM

ഫുട്പാത്തിലെ തകര്‍ന്ന സ്ലാബിനുള്ളില്‍ കാല്‍ അകപ്പെട്ട് വീണ് സ്ത്രീക്ക് പരുക്കേറ്റു.

താമരശ്ശേരി പഴയ ബസ്സ് സ്റ്റാന്റിനു സമീപം ഡോള്‍ഫിന്‍ ടവറിനു മുന്‍വശത്തെ തകര്‍ന്ന സ്ലാബിനുള്ളില്‍ കാല്‍...

Read More >>
മഴക്കാലപൂര്‍വ മുന്നൊരുക്കത്തിന്റെ ഭാഗമായി  സര്‍വകക്ഷി യോഗം പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു

May 3, 2024 09:19 PM

മഴക്കാലപൂര്‍വ മുന്നൊരുക്കത്തിന്റെ ഭാഗമായി സര്‍വകക്ഷി യോഗം പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു

കൂരാച്ചുണ്ട്: മഴക്കാലപൂര്‍വ മുന്നൊരുക്കത്തിന്റെ ഭാഗമായി പഞ്ചായത്ത്, ആരോഗ്യ വകുപ്പ്, വ്യാപാര...

Read More >>
നടുവണ്ണൂരില്‍ മഴക്കാലപൂര്‍വ്വ പ്രതിരോധ പ്രവര്‍ത്തനത്തിന്  ഇന്റര്‍ സെക്ടര്‍ മീറ്റിംഗ് ചേര്‍ന്നു

May 3, 2024 05:23 PM

നടുവണ്ണൂരില്‍ മഴക്കാലപൂര്‍വ്വ പ്രതിരോധ പ്രവര്‍ത്തനത്തിന് ഇന്റര്‍ സെക്ടര്‍ മീറ്റിംഗ് ചേര്‍ന്നു

നടുവണ്ണൂരില്‍ മഴക്കാലപൂര്‍വ്വ പ്രതിരോധ പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുന്നതിനായി ഇന്റര്‍ സെക്ടര്‍ മീറ്റിംഗ്...

Read More >>
ഹെൽപ്പർ പി.കെ.തങ്കമണി വിരമിച്ചു

May 2, 2024 10:11 AM

ഹെൽപ്പർ പി.കെ.തങ്കമണി വിരമിച്ചു

ഹെൽപ്പർ പി.കെ.തങ്കമണി...

Read More >>
ബഗളൂരുവിലെ ലഹരി കച്ചവടക്കാർ കോഴി ക്കോട് പിടിയിൽ

May 2, 2024 09:40 AM

ബഗളൂരുവിലെ ലഹരി കച്ചവടക്കാർ കോഴി ക്കോട് പിടിയിൽ

ബഗളൂരുവിൽ നിന്നും എം.ഡി.എം.എ കോഴിക്കോട്ടേക്ക് എത്തിച്ച് നൽകുന്ന മുഖ്യ കണ്ണിയാണ് പിടിയിലായ അബ്ദുൾ നൂർ വല്ലപ്പോഴും കോഴിക്കോട് വരുന്ന ഇയാൾ ബാഗ്ലൂരിൽ...

Read More >>
Top Stories