---
title: " ലോക്സഭ ഇലക്ഷൻ; ബാലുശ്ശേരിയിൽ രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും പോലീസുദ്യോഗസ്ഥരുടേയും സംയുക്ത യോഗം ചേർന്നു"
english_title: "Lok Sabha Election; A joint meeting of political party leaders and police officers was held in Balusherry"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/200478/lok-sabha-election-a-joint-meeting-of-political-party-leaders-and-police-officers-was-held-in-balusherry"
published_at: "2024-04-22T22:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66269d903d264_0000_ATTACH.jpg"
keywords: []
---

#  ലോക്സഭ ഇലക്ഷൻ; ബാലുശ്ശേരിയിൽ രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും പോലീസുദ്യോഗസ്ഥരുടേയും സംയുക്ത യോഗം ചേർന്നു

> **Lead Summary:** **ബാലുശ്ശേരി : **ലോക്സഭ ഇലക്ഷനോടനുബന്ധിച്ച് ബാലുശ്ശേരി പോലീസ് സ്റ്റേഷനിൽ വെച്ച് വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും പോലീസുദ്യോഗസ്ഥരുടേയും സംയുക്ത യോഗം ചേർന്നു.

## Article Content

**ബാലുശ്ശേരി : **ലോക്സഭ ഇലക്ഷനോടനുബന്ധിച്ച് ബാലുശ്ശേരി പോലീസ് സ്റ്റേഷനിൽ വെച്ച് വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും പോലീസുദ്യോഗസ്ഥരുടേയും സംയുക്ത യോഗം ചേർന്നു.

ബാലുശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ എല്ലാ സ്ഥലങ്ങളിലും പരസ്യ പ്രചാരണം കൃത്യം നാലുമണിക്ക് അവസാനിപ്പിക്കാൻ യോഗം തീരുമാനിച്ചു.

ടൗൺ കേന്ദ്രീകരിച്ചുള്ള കൊട്ടിക്കലാശം വൈകിട്ട് 3.30 മുതൽ 4 മണി വരെ മാത്രമാക്കി ചുരുക്കാനും തീരുമാനമായി.

യോഗത്തിൽ എൽ.ഡി.എഫ്., യു.ഡി.എഫ്., എൻ.ഡി.എ. മുന്നണികളുടെ ബാലുശ്ശേരി, പനങ്ങാട്, നന്മണ്ട, ഉണ്ണികുളം, കോട്ടൂർ, നടുവണ്ണൂർ എന്നീ പഞ്ചായത്തുകളിലെ 21 പ്രധാന നേതാക്കളും ബാലുശ്ശേരി പോലീസ് ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്ത്, സബ് ഇൻസ്പക്ടർ മുഹമ്മദ് പുതുശ്ശേരി എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/200478/lok-sabha-election-a-joint-meeting-of-political-party-leaders-and-police-officers-was-held-in-balusherry)