---
title: "#Election | വോട്ടിങ്ങ് മെഷീൻ പണിമുടക്കി; ബൂത്തുകൾക്ക് മുന്നിൽ നീണ്ട ക്യൂ "
english_title: "#Election #votingmachine #went #strike #Longqueue #infront #booths"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/201234/election-votingmachine-went-strike-longqueue-infront-booths"
published_at: "2024-04-26T08:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662b1a33caa59_vote.jpg"
keywords: []
---

# #Election | വോട്ടിങ്ങ് മെഷീൻ പണിമുടക്കി; ബൂത്തുകൾക്ക് മുന്നിൽ നീണ്ട ക്യൂ 

> **Lead Summary:** **കോഴിക്കോട് : **വോട്ടിങ്ങ് മെഷീൻ പണിമുടക്കിയത് പല ബൂത്തുകളിലും രാവിലെ തന്നെ ആശയകുഴപ്പവും തിരക്കും സൃഷ്‌ടിച്ചു.

## Article Content

**കോഴിക്കോട് : **വോട്ടിങ്ങ് മെഷീൻ പണിമുടക്കിയത് പല ബൂത്തുകളിലും രാവിലെ തന്നെ ആശയകുഴപ്പവും തിരക്കും സൃഷ്‌ടിച്ചു.

കടുത്ത ചൂട് ആയതിനാൽ വോട്ടർമാർ കൂടുതലും രാവിലെ തന്നെ എത്തിയത് കാരണം പൊതുവെ തിരക്കായിരുന്നു. വെയിൽ ചൂടാവുന്നതിന് മുൻപേ വോട്ടു ചെയ്‌തു മടങ്ങുക എന്നതായിരുന്നു ലക്ഷ്യം. വിശേഷിച്ചും പ്രായമായവർ ഒന്നിച്ചെത്തി.

പരിചയ കുറവുള്ള ഉദ്യോഗസ്ഥരുള്ള ബൂത്തുകളിൽ ഇത് രാവിലത്തെ ക്യൂ വർധിപ്പിച്ചു.

ചില സ്ഥലങ്ങളിൽ ഇതിനെ തുടർന്ന് ക്യൂ നിൽക്കാൻ ആവശ്യത്തിന് സ്ഥലം ഇല്ലാത്തതും അനിശ്ചിതത്വം സൃഷ്‌ടിച്ചു. പുറത്ത് കാത്തിരിക്കേണ്ടി വന്നു.

വടകര നിയോജക മണ്ഡലം പയ്യോളിയിലെ മുപ്പതാം നമ്പർ ബൂത്തിൽ ഏതാനും പേർ വോട്ടു ചെയ്‌തപ്പോൾ തന്നെ ഇവിഎം നിശ്ചലമായി.

കോഴിക്കോട് പാർലമെൻറ് മണ്ഡലം ബേപ്പൂർ അസംബ്ലി മണ്ഡലത്തിലുൾപ്പെടുന്ന ഫറോക്ക് നഗര സഭയിലെ ബൂത്ത്115ൽ വോട്ടിങ് മെഷീൻ തകരാറ് കാരണം പോളിങ് തടസ്സപ്പെട്ടു. 7.30 വരെയും പോളിങ് ആരംഭിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/201234/election-votingmachine-went-strike-longqueue-infront-booths)