ഉള്ള്യേരി : കോൺഗ്രസ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി.
ഉള്ള്യേരി മണ്‌ഡലം യൂത്ത് കോൺഗ്രസ് മുൻ പ്രസിഡണ്ട് ഷമീർ നളന്ദ സംഘടനക്ക് സമൂഹമധ്യത്തിൽ അവമതിപ്പ് ഉണ്ടാക്കുന്ന പ്രവർത്തനം നടത്തിയതായി ബോധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ഡിസിസി പ്രസിഡൻ്റ് കെ. പ്രവീൺ കുമാർ അറിയിച്ചു.
പാർട്ടി വിരുദ്ധ പ്രവർത്തനത്തിൻ്റെ പേരിൽ ഷമീർ നളന്ദയെ അന്വേഷണ വിധേയമായി സസ്പെൻ്റ് ചെയ്‌തിരുന്നു.
സസ്പെൻഷൻ കാലയളവിലും പാർട്ടിവിരുദ്ധ പ്രവർത്തനവുമായി മുന്നടോട്ടുപോകുന്നതായി ബോധ്യപ്പെട്ടതിൻ്റെയും ഉള്ളേരി ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ പരാതിയുടെയും അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ കോൺഗ്രസ് പാർട്ടിയിൽനിന്നും പുറത്താക്കിയതായി നടുവണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റിനും ഉള്ള്യേരി മണ്ഡലം കമ്മിറ്റി പ്രസിഡൻ്റിനും അയച്ച അറിയിപ്പിൽ പറയുന്നു. 6 വർഷത്തേക്കാണ് ഷമീറിനെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയിരിക്കുന്നത്.
The Congress leader was expelled from the party