---
title: "സഡക് റോഡുകൾ പണി ഇഴഞ്ഞുനീങ്ങുന്നു, അടിയന്തര ഇടപെടൽ വേണം  -യു.ഡി.എഫ്"
english_title: "Sadak roads work is dragging on, urgent intervention needed -UDF"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/208174/sadak-roads-work-is-dragging-on-urgent-intervention-needed-udf"
published_at: "2024-05-28T16:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6655b50f63612_road.jpg"
keywords: []
---

# സഡക് റോഡുകൾ പണി ഇഴഞ്ഞുനീങ്ങുന്നു, അടിയന്തര ഇടപെടൽ വേണം  -യു.ഡി.എഫ്

> **Lead Summary:** **നടുവണ്ണൂർ : **സഡക്ക് പദ്ധതി പ്രകാരം പണി ആരംഭിച്ച് 7 മാസം പിന്നിട്ടിട്ടും കൊട്ടാരമുക്ക് - വാകയാട് നടുവണ്ണൂർ റോഡും പാലോളി മുക്ക് വാകയാട് സെക്കണ്ടറി നടുവണ്ണൂർ റോഡുകളുടെ നിർമ്മാണ പ്രവൃത്തി ഇഴഞ്ഞ് നീങ്ങുന്നത് മൂലം മഴക്കാലമായതോടെ യാത്ര ദുരിത പൂർണ്ണമായി മാറിയിരിക്കുകയാണ്.

## Article Content

**നടുവണ്ണൂർ : **സഡക്ക് പദ്ധതി പ്രകാരം പണി ആരംഭിച്ച് 7 മാസം പിന്നിട്ടിട്ടും കൊട്ടാരമുക്ക് - വാകയാട് നടുവണ്ണൂർ റോഡും പാലോളി മുക്ക് വാകയാട് സെക്കണ്ടറി നടുവണ്ണൂർ റോഡുകളുടെ നിർമ്മാണ പ്രവൃത്തി ഇഴഞ്ഞ് നീങ്ങുന്നത് മൂലം മഴക്കാലമായതോടെ യാത്ര ദുരിത പൂർണ്ണമായി മാറിയിരിക്കുകയാണ്.

സ്കൂൾ തുറക്കുന്നതോടെ ഈ റൂട്ടുകളിലെ യാത്ര ദുരിത പൂർണ്ണമായി മാറും അടിയന്തര നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാവണമെന്നും യു.സി.എഫ് ബാലുശ്ശേരി നിയോജക മണ്ഡലം യു.ഡി.എഫ് കൺവീനർ നിസാർ ചേലേരി ആവശ്യപ്പെട്ടു.

കൊട്ടാരുക്ക് വാകയാട് നടുവണ്ണൂർ റോഡിന് 4. 89 കോടിയും പാലോളി മുക്ക് വാകയാട് ഹയർസെക്കണ്ടറി നടുവണ്ണൂർ റോഡിന് 3.68 കോടി രൂപയുടെയും കോൺട്രാക്ട ഊരാളങ്കൽ സൊസെറ്റിയാണ് ഏറ്റെടുത്തത് വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് എം.കെ രാഘവൻ എം.പിക്ക് നിവേദനം നൽകിയതായും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/208174/sadak-roads-work-is-dragging-on-urgent-intervention-needed-udf)