---
title: "നടുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ ജൈവവൈവിധ്യ രജിസ്റ്റർ പുതുക്കുന്നു"
english_title: "Updating Biodiversity Register in Naduvannur Gram Panchayat"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/208179/updating-biodiversity-register-in-naduvannur-gram-panchayat"
published_at: "2024-05-28T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6655b835089ca_0000_ATTACH__.jpg"
keywords: []
---

# നടുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ ജൈവവൈവിധ്യ രജിസ്റ്റർ പുതുക്കുന്നു

> **Lead Summary:** **നടുവണ്ണൂർ : **നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ രജിസ്റ്റർ പുതുക്കുന്നതുമായി ബന്ധപ്പെട്ട യോഗം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.പി ദാമോദരൻ ഉദ്ഘാടനം ചെയ്തു.

## Article Content

**നടുവണ്ണൂർ : **നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ രജിസ്റ്റർ പുതുക്കുന്നതുമായി ബന്ധപ്പെട്ട യോഗം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.പി ദാമോദരൻ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, നടുവണ്ണൂർ കൃഷിഭവൻ ഓഫീസർ ഗ്രാമപഞ്ചായത്ത് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ തുടങ്ങിയവർ പങ്കെടുത്തു.

ജൈവവൈവിധ്യ രജിസ്റ്റർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് സർവ്വേ എത്രയും പെട്ടെന്ന് നടത്താൻ യോഗം തീരുമാനിച്ചു.

നടുവണ്ണൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം വളണ്ടിയർമാർ , ഗ്രാമപഞ്ചായത്ത് അംഗങ്ങൾ അതാത് വാർഡുകളിലെ സേവന സന്നദ്ധരായ വളണ്ടിയർമാർ എന്നിവരുടെ നേതൃത്വത്തിലാണ് സർവ്വേ നടക്കുക. ടി.സി സുരേന്ദ്രൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

ബി.എം.സി. കൺവീനർ സലീം എൻ.കെ. വിശദീകരണം നടത്തി. ഷൈമ കെ.കെ. ,സജീവൻ മക്കാട്ട്, സദാനന്ദൻ പാറക്കൽ ,സജിന അക്സർ ,രജില പി.പി. ,ഷഹിന കെ, യശോദ തെങ്ങിട , കൃഷി അസി: ധന്യ.ടി.കെ ,അഫ്സൽ ബാബു എന്നിവർ സംസാരിച്ചു.സുധീഷ് ചെറുവത്ത് സ്വാഗതവും ,ഷാലിനി ഇ.കെ. നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/208179/updating-biodiversity-register-in-naduvannur-gram-panchayat)