പന്തീരാങ്കാവ് : കഴിഞ്ഞ വർഷം ഏപ്രിൽ മാസം ഉദ്ഘാടനം ചെയ്ത ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സക്ഷമ എന്ന സംഘടനയുടെ ആസ്ഥാനമായ പന്തീരാങ്കാവിലെ സമക്ഷ ഭവനിൽ കുട നിർമാണം പുരോഗമിക്കുന്നു.
350 രൂപയാണ് ഒരു കുടയുടെ വില. കൊറിയർ സൗകര്യവും ലഭ്യമാണ്. 9446330858, 9846437446 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ഭിന്നശേഷിക്കാരെ അവഗണിച്ചു തള്ളാനോ പാർശ്വവത്‌കരിക്കാനോ ആർക്കും കഴിയില്ലെന്ന് കേരള ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്. പഞ്ചാപകേശൻ്റെ വാക്കുകൾ യാഥാർത്ഥ്യമാവുകയാണ്. ഉദ്ഘാടന സമയത്തെ മുഖ്യ പ്രഭാഷണത്തിലായിരുന്നു അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ഭിന്നശേഷിക്കാരായ മൂന്നുയുവതികൾ ചേർന്ന് ഭദ്രദീപം തെളിയിച്ചായിരുന്നു സമക്ഷ ഭവൻ ഉദ്ഘാടനം ചെയ്തിരുന്നത്. സമദൃഷ്ടി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ. രവീന്ദ്രൻ അധ്യക്ഷനായിരുന്നു.
സക്ഷമ സംസ്ഥാന വർക്കിങ് പ്രസിഡന്റ് ആർ. രാമചന്ദ്രൻ ക്ഷേമപദ്ധതികൾ വിശദീകരിക്കുകയും ദിവ്യാംഗ ക്ഷേമനിധിയിലേക്കുള്ള സംഭാവന സക്ഷമ സംസ്ഥാന ഉപാധ്യക്ഷ സി.എസ്. സത്യഭാമ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.
Umbrella for sale at Sakshama Bhavan, Pantirangao, which works for the welfare of the differently abled