മലബാര്‍ ഡവലെപ്പ്‌മെന്റ് ഫോറം കരിപ്പൂര്‍ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ കരിപ്പൂര്‍ വിമാനതാവളത്തിലേക്ക് ബഹുജന മാര്‍ച്ച്

മലബാര്‍ ഡവലെപ്പ്‌മെന്റ് ഫോറം കരിപ്പൂര്‍ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ കരിപ്പൂര്‍ വിമാനതാവളത്തിലേക്ക് ബഹുജന മാര്‍ച്ച്
Jan 14, 2022 09:25 PM | By Balussery Editor

 ബാലുശ്ശേരി: മലബാര്‍ ഡവലെപ്പ്‌മെന്റ് ഫോറം കരിപ്പൂര്‍ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ കരിപ്പൂര്‍ വിമാനതാവളത്തിലേക്ക് ബഹുജന മാര്‍ച്ച് നടത്തി. പതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എംഎല്‍എ ഉല്‍ഘാടനം നിര്‍വ്വഹിച്ചു.

സംയുക്ത സമരസമിതി ചെയര്‍മാന്‍ ടി.വി. ഇബ്രാഹീം എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. കരിപ്പൂരിനെ തകര്‍ക്കാന്‍ ഉദ്യോഗസ്ഥരും കേന്ദ്ര ഗവണ്‍മെന്റും വലിയ നീക്കം നടത്തുന്നതായി ഡല്‍ഹിയില്‍ അനുഭവപ്പെടുന്നതായി ചടങ്ങില്‍ സംസാരിച്ച ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു.

ചടങ്ങില്‍ സംയുക്ത സമരസമിതിയുടെ തുടര്‍ സമരങ്ങളുടെ ഫ്‌ലാഗ് ഓഫ് സമര സമിതി ചെയര്‍മാന്‍ ടി.വി. ഇബ്രാഹീം എംഎല്‍എക്കും മറ്റ് സമര സമിതി നേതാക്കള്‍ക്കുമായി പതാക നല്‍കി എയര്‍പോര്‍ട്ട് വികസന സമിതി ചെയര്‍മാന്‍ ഡോ. എം.പി. അബ്ദുസമദ് സമദാനി എംപി നിര്‍വഹിച്ചു. മലബാറിന്റെ വികസന കവാടമായ കരിപ്പൂരിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് നാടിനോട് കാണിക്കുന്ന അനീതിയാണെന്ന് ഡോ. അബ്ദുസമദ് സമദാനി പറഞ്ഞു.

കരിപ്പൂരിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളെ തുറന്നു കാണിക്കുമെന്നും, ജനപ്രതിനിധികളെയും, ബഹുജനങ്ങളെയും സംഘടിപ്പിച്ച് ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുന്നുമെന്നും എം.കെ. രാഘവന്‍ എംപി പറഞ്ഞു.

എംഡിഎഫ് ചെയര്‍മാന്‍ യു.എ നസീര്‍ സമര പ്രതിജ്ഞ ചെല്ലി കൊടുത്തു. എംഎല്‍എമാരായ അഡ്വ പി.ടി.എ റഹീം, നജീബ് കാന്തപുരം, എ.പി. അനില്‍കുമാര്‍, പി. ഹമീദ്, പി. ഉബൈദുല്ല, യു.എ. ലത്തീഫ് മുനിസിപ്പല്‍ ചെയര്‍മാന്മാരായ സി.ടി. ഫാത്തിമത്ത് സുഹ്‌റ, കെ.പി മുഹമ്മദ് കുട്ടി, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റ്റിങ്ങ് കമ്മിറ്റി ചെയര്‍ പേര്‍സണ്‍ ഷെറീന ഹസീബ്, മെമ്പര്‍മാരായ കെ.പി സലിന, ഷെരിഫ് എം.പി രാഷ്ട്രീയ മത സംഘടനാ നേതാക്കളായ സഖാവ് പ്രമോദ്, ജബ്ബാര്‍ ഹാജി, എ.കെ അബ്ദുറഹിമാന്‍,

അഷറഫ് മടാന്‍, എ.സി നൗഷാദ്, അഡ്വ. സമദ് (സി.പി.ഐ ജില്ലാ കമ്മിറ്റി മെമ്പര്‍), ടി.എ സമദ് (ഐ.എന്‍.എല്‍ ജില്ലാ പ്രസിണ്ടണ്ട്), ഗണേഷ് വടേരി (വെല്‍ഫയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി), അബ്ദുസമദ് പുക്കോട്ടൂര്‍ (എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി), ജമാല്‍ കരുളായി (മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി), ഡോ ഹുസൈന്‍ മടവൂര്‍ (ജന: സെക്രട്ടറി അഖിലേന്ത്യ ഇസ് ലാഹി മുവ്‌മെന്റ്), സി.പി ഉമര്‍ സുല്ലമി (ജന.സെക്രട്ടറി മര്‍ക്കസു ദഅവ), അബ്ദുല്‍ ഹക്കിം നദ് വി (സെക്രട്ടറി ജമാഅത്തെ ഇസ് ലാമി കേരള), ടി.കെ അഷറഫ് (സംസ്ഥാന ജന. സെക്രട്ടറി വിസ്ഡം), എയര്‍ പോര്‍ട്ട് വികസന സമിതി അംഗം എ.കെ .എ നസീര്‍, മക്ക കെ.എം.സി. (ജനറല്‍ സെക്രട്ടറി മുജീബ് പൂക്കോട്ടൂര്‍),

കരിപ്പൂര്‍ പൗരസമിതി കണ്‍വീനര്‍ അഹമ്മദ് ഹാജി കരിപ്പൂര്‍, എംഡിഎഫ് നേതാക്കളായ സഹദ് പുറക്കാട്, ഗുലാം ഹുസൈന്‍ കൊളക്കാടന്‍, സന്തോഷ് വലിയപറമ്പത്ത്, ഉമ്മര്‍കോയ തുറക്കല്‍, അഷ്‌റഫ് കളത്തിങ്കല്‍പാറ, പൃതിരാജ് നാറാത്ത്, ഷബീര്‍ കോട്ടക്കല്‍, അഷറഫ് കപ്പാടല്‍ യുസഫ് അലി , നിസ്താര്‍ ചെറുവണൂര്‍, സജിന വേങ്ങേരി, അബ്ബാസ് കളത്തില്‍, സലീം ,ഹസീബ് പുളിക്കല്‍ പാറക്കല്‍ മൊയ്തീന്‍കൂട്ടി കുണ്ടോട്ടി എന്നിവര്‍ മാര്‍ച്ചില്‍ പങ്കെടുത്ത് സംസാരിച്ചു. സമരസമിതി ജനറല്‍ കണ്‍വീനര്‍ അബ്ദുറഹിമാന്‍ ഇടക്കുനി സ്വാഗതവും ട്രഷറര്‍ അബ്ദുറഹിമാന്‍ ഇണ്ണി നന്ദിയും പറഞ്ഞു

Mass march to Karipur Airport led by Malabar Development Forum Karipur Joint Strike Committee

Next TV

Related Stories
പി.സി രാധാകൃഷ്ണന്‍ അനുസ്മരണം; ജൂലൈ 27 ന് കൂട്ടാലിടയില്‍

Jul 7, 2025 03:03 PM

പി.സി രാധാകൃഷ്ണന്‍ അനുസ്മരണം; ജൂലൈ 27 ന് കൂട്ടാലിടയില്‍

ഡികെടിഎഫ് മുന്‍ സംസ്ഥാന പ്രസിഡന്റും രാഷ്ട്രീയ സാമൂഹിക കായിക രംഗങ്ങളിലെ നിറസാന്നിധ്യവും...

Read More >>
 പ്രവാസി ലീഗ് കണ്‍വെന്‍ഷനും ആദരിക്കലും

Jun 23, 2025 02:55 PM

പ്രവാസി ലീഗ് കണ്‍വെന്‍ഷനും ആദരിക്കലും

ബാലുശ്ശേരി നിയോജകമണ്ഡലം പ്രവാസി ലീഗ് കണ്‍വെന്‍ഷനും ആദരിക്കല്‍ ചടങ്ങും...

Read More >>
ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി

Jun 18, 2025 01:54 PM

ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി

നമ്മുടെ സമൂഹത്തെ പ്രത്യേകിച്ച് യുവതലമുറയെ വളരെ ഭയാനകരമായ അവസ്ഥയിലേക്ക് തള്ളിവിടുന്ന മാരകമായ മയക്കുമരുന്ന്, രാസ ലഹരി വസ്തുക്കളുടെ...

Read More >>
ബസ്സില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

Jun 14, 2025 01:43 PM

ബസ്സില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

ബസ്സില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍...

Read More >>
തിബിയാന്‍ പ്രീ സ്‌കൂള്‍ ഇഖ്‌റദിന  പ്രവേശനോത്സവം

Jun 11, 2025 09:33 PM

തിബിയാന്‍ പ്രീ സ്‌കൂള്‍ ഇഖ്‌റദിന പ്രവേശനോത്സവം

പറമ്പിന്റെ മുകള്‍ സലാഹുദ്ദീന്‍ മദ്രസയില്‍ പ്രവര്‍ത്തിക്കുന്ന തിബിയാന്‍ പ്രീ സ്‌കൂള്‍ ഇഖ്‌റദിന പ്രവേശനോത്സവം...

Read More >>
യൂണിഡോസ് എഡ്യൂ ഹബ് ബാലുശ്ശേരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

Jun 7, 2025 02:24 PM

യൂണിഡോസ് എഡ്യൂ ഹബ് ബാലുശ്ശേരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

കോളേജ് അഡ്മിഷന്‍ രംഗത്ത് 18 വര്‍ഷത്തിലധികമായി പരിചയ സമ്പത്തുള്ള മാനേജ്മെന്റ് നയിക്കുന്ന യൂണിഡോസ് എഡ്യൂ ഹബ്...

Read More >>
News Roundup






https://balussery.truevisionnews.com/ //Truevisionall