തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ഒന്നാം വാര്‍ഷികം; സ്ഫുരണം പദ്ധതിക്ക് ഇന്ന് തുടക്കമാകും

തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ഒന്നാം വാര്‍ഷികം; സ്ഫുരണം പദ്ധതിക്ക് ഇന്ന് തുടക്കമാകും
Jan 14, 2022 09:47 PM | By Balussery Editor

തിരുവമ്പാടി : തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ഒന്നാം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് ഇന്ന് തുടക്കമാവും.

കരുതലിന്റെയും മാറ്റത്തിന്റെ ഒരാണ്ട് എന്ന സന്ദേശം ഉയര്‍ത്തി പിടിച്ച് നടക്കുന്ന വാര്‍ഷിക പരിപാടി ജനുവരി 15 പാലിയേറ്റിവ് ദിനത്തില്‍ തുടങ്ങി ഫെബ്രുവരി 19 പഞ്ചായത്ത് രാജ് ദിനത്തില്‍ സമാപിക്കുന്ന രീതിയിലാണ് പരിപാടികള്‍ നടക്കുക.

സ്ഫുരണം എന്ന പേരിലാണ് വാര്‍ഷിക പരിപാടികള്‍ നടക്കുക.36 ദിനങ്ങള്‍ നീങ്ങുനില്‍ക്കുന്ന വാര്‍ഷിക പരിപാടികളുടെ ഭാഗമായി 36 വ്യത്യസ്ത പരിപാടികള്‍ നടക്കും. പാലിയേറ്റിവ് കുടുംബ സംഗമം, ഒന്നാം വാര്‍ഷിക പരിപാടി ലോഗോ പ്രകാശനം, സമവായ ഗ്രാമം ഹെല്‍പ്പ് ഡെസ്‌ക് ,മെഡിക്കല്‍ ക്യാമ്പ് ,നിര്‍ദ്ദന കുടുംബത്തിനൊപ്പം മെമ്പര്‍,

ജന്‍ ആംബുലന്‍സ്, ഗ്രാമചന്ത, തൊഴില്‍മേള, ജലനിധി പദ്ധതി സമര്‍പ്പണം, സ്മാര്‍ട് വ്യാപാര്‍ ലൈസന്‍സ് ക്യാമ്പ് , ചോദ്യോത്തരവേള, ഫയല്‍ അദാലത്ത്, ഗ്രാമ ചലന യാത്രകള്‍, ജനസമ്പര്‍ക്ക പരിപാടി , സംരംഭ ശ്രീ, ഗ്യാസ് ക്രമറ്റോറിയം സമര്‍പ്പണം, ഉറുമി അങ്കണവാടി സമര്‍പ്പണം, അമ്പലപ്പാറ അങ്കണവാടി സമര്‍പ്പണം, പൊതു കംപര്‍ട്ട് സ്റ്റേഷന്‍ തറക്കല്ലിടല്‍ ,

വികസന പത്രിക സമര്‍പ്പണം, ജനപ്രതിനിധി സംഗമം, ജനസൗഹ്യദ പഞ്ചായത്ത് പ്രഖ്യാപനം, ഗ്രാമകേന്ദ്രങ്ങള്‍ സമര്‍പ്പണം, ഘടക സ്ഥാപനങ്ങളിലൂടെ,അനുമോദനം, കുടുംബശ്രീ വിലയിരുത്തല്‍ യാത്രകള്‍,ഫുട്‌ബോള്‍ മേള എന്നീ പരിപാടികള്‍ വ്യത്യസ്ത ദിവസങ്ങളിലായി നടക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ട,് വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹിമാന്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

Thiruvambadi Grama Panchayat 1st Anniversary; The Sfuranam project will start today

Next TV

Related Stories
യുദ്ധ സ്മാരക നിര്‍മ്മാണത്തിന് ഫണ്ട് കൈമാറി

Jan 26, 2022 07:48 PM

യുദ്ധ സ്മാരക നിര്‍മ്മാണത്തിന് ഫണ്ട് കൈമാറി

രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീര ജവാന്‍മാരുടെ ഓര്‍മ്മക്കായ് ഉള്ള്യേരി പഞ്ചായത്തിലെ പുത്തന്‍ഞ്ചേരിയില്‍ നിര്‍മ്മിച്ച്...

Read More >>
എന്‍.എന്‍ കക്കാട് സ്മാരക എച്ച്എസ്എസ് അവിടനല്ലൂര്‍ സ്‌കൂള്‍ അത്യാധുനികമാക്കാന്‍ ടിങ്കറിംഗ് ലാബുമായി എസ്എസ്‌കെ

Jan 26, 2022 03:54 PM

എന്‍.എന്‍ കക്കാട് സ്മാരക എച്ച്എസ്എസ് അവിടനല്ലൂര്‍ സ്‌കൂള്‍ അത്യാധുനികമാക്കാന്‍ ടിങ്കറിംഗ് ലാബുമായി എസ്എസ്‌കെ

ജില്ലയിലെ സ്‌കൂളുകള്‍ അത്യാധുനികമാക്കാനുള്ള പുതിയ പ്രോജക്ടിന് സമഗ്ര ശിക്ഷാ കേരളം തുടക്കം...

Read More >>
കാലവര്‍ഷക്കെടുതി; ബാലുശ്ശേരിയില്‍ വിവിധ റോഡുകള്‍ നവീകരിക്കാന്‍ 1.05 കോടി രൂപയുടെ ഭരണാനുമതി

Jan 25, 2022 04:54 PM

കാലവര്‍ഷക്കെടുതി; ബാലുശ്ശേരിയില്‍ വിവിധ റോഡുകള്‍ നവീകരിക്കാന്‍ 1.05 കോടി രൂപയുടെ ഭരണാനുമതി

ബാലുശ്ശേരി മണ്ഡലത്തില്‍ തദ്ദേശ റോഡ് നവീകരണത്തിന് ആദ്യഘട്ടത്തില്‍ 1.05 കോടിയുടെ ഭരണാനുമതി ലഭിച്ചതായി എംഎല്‍എ...

Read More >>
കോട്ടൂര്‍ എഫ്എന്‍ടിയില്‍ ഒ.പി നിര്‍ത്തി; ഡി.വൈ.എഫ്.ഐ ഉപരോധിച്ചു

Jan 24, 2022 11:54 AM

കോട്ടൂര്‍ എഫ്എന്‍ടിയില്‍ ഒ.പി നിര്‍ത്തി; ഡി.വൈ.എഫ്.ഐ ഉപരോധിച്ചു

കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ അകാരണമായി ഒ.പി. നിര്‍ത്തിയതായി ആരോപിച്ച് ഡി.വൈ.എഫ്.ഐ അവിടനല്ലൂര്‍ മേഖലാ കമ്മിറ്റിയുടെ...

Read More >>
നന്മണ്ട ഹൈസ്‌കൂള്‍ ഗ്രൗണ്ടിനു സമീപം സ്വകാര്യ ബസ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം

Jan 22, 2022 03:57 PM

നന്മണ്ട ഹൈസ്‌കൂള്‍ ഗ്രൗണ്ടിനു സമീപം സ്വകാര്യ ബസ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം

ബൈക്ക് യാത്രികനായ നന്മണ്ട ബാല ബോധിനിയിലെ മാട്ടുങ്ങല്‍ ബാലന്റെ മകന്‍...

Read More >>
കര്‍ഷക കോണ്‍ഗ്രസ് ഉള്ളിയേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊയ്ത്തുല്‍സവം നടത്തി

Jan 22, 2022 02:30 PM

കര്‍ഷക കോണ്‍ഗ്രസ് ഉള്ളിയേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊയ്ത്തുല്‍സവം നടത്തി

ചാലപ്പറ പാടത്തില്‍ നാരകശ്ശേരി താഴെ നടന്ന കര്‍ഷക കോണ്‍ഗ്രസ് ഉള്ളിയേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍...

Read More >>
Top Stories