ഉള്ളിയേരി : എം എൽ എ യുടെയും ഹരിത കേരളം മിഷന്റെയും നേതൃത്വത്തിൽ മണ്ഡലത്തിലെ സ്കൂളുകളിൽ നിന്നും തിരഞ്ഞെടുത്ത വിദ്യാർത്ഥികളെയും പ്രാദേശികരെയും ഉൾപ്പെടുത്തി ഉള്ളിയേരി പഞ്ചായത്തിലെ പുത്തഞ്ചേരി വെച്ച് 'ഒരു ദിനം പുഴയോരത്ത്' പരുപാടി സംഘടിപ്പിച്ചു.
എം എൽ എ യുടെ നേതൃത്വത്തിൽ കഴിഞ്ഞവർഷം പരിസ്ഥിതി ദിനത്തിൽ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ 'കാടറിയാം കക്കയത്തേക്ക്' പരിപാടിയുടെ രണ്ടാംഘട്ടം എന്ന രീതിയിൽ പരിസ്ഥിതി ദിനത്തിൽ മഞ്ഞപ്പുഴ - രാമൻപുഴ സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ജനകീയമായാണ് പരുപാടി നടത്തിയത്.
വിദ്യാർത്ഥികൾക്ക് പുഴയെ കുറിച്ചും, പുഴയുടെ ചരിത്രത്തെ കുറിച്ചും, പുഴയുടെ വർത്തമാനത്തെക്കുറിച്ചുമുള്ള അവബോധം സൃഷ്ടിക്കുവാനും മഞ്ഞപ്പുഴ രാമൻ പുഴ പുനരുജ്ജീവന സമഗ്ര വികസന പദ്ധതിയെ കുറിച്ച് മനസിലാക്കാനും പരുപാടികൊണ്ട് സാധിച്ചു.
പുത്തഞ്ചേരിയിലെ കണ്ടൽ സംരക്ഷണത്തിന്റെയും ടൂറിസം പ്രവർത്തനങ്ങളുടെയും തുടക്കമായാണ് ഈയൊരു പ്രവർത്തനത്തെ കാണുന്നത്. പ്രാദേശിക വിഭവങ്ങൾ കൊണ്ട് തയ്യാറാക്കിയ ഭക്ഷണം നൽകിയാണ് പരുപാടി വ്യത്യസ്തമാക്കിയത്.
പരുപാടിയുടെ ഉദ്ഘാടനം എം എൽ എ അഡ്വ കെ എം സച്ചിൻദേവ് നടത്തി. ഉള്ളിയേരി പഞ്ചായത്ത് പ്രസിഡന്റ് സി അജിത അധ്യക്ഷ ആയി. ഉള്ളിയേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാലരാമൻ സ്വാഗതം പറഞ്ഞു.
ഹരിത കേരളം മിഷൻ സംസ്ഥാന പ്രോഗ്രാം ഓഫീസർ കൃഷ്ണകുമാർ മുഖ്യ അതിഥി ആയി. ഈ പി രത്‌നാകരൻ, മോഹൻദാസ് പുത്തഞ്ചേരി എന്നിവർ പരിസ്ഥിതി ദിനവും പുത്തഞ്ചേരിയുടെ ചരിത്രവും സമ്പന്ധിച്ചു ക്ലാസ്സ് എടുത്തു.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ ടി സുകുമാരൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. ബീന, മണ്ഡലം പദ്ധതി കോഓർഡിനേറ്റർ പി കെ ബാലകൃഷ്ണൻ, ഹരിത കേരളം മിഷൻ ആർ പി മാർ എന്നിവർ പരുപാടിയിൽ പങ്കെടുത്തു.
On the Environment Day, 'A day by the river' program was organized