---
title: "പാഴ്‌സലിന്റെ പണം നല്‍കിയില്ല, ഹോട്ടലില്‍ അതിക്രമം കാണിച്ച സംഭവത്തില്‍ ഗ്രേഡ് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍.."
english_title: "Non-payment of parcel, suspension for grade SI for trespassing in hotel"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/210556/non-payment-of-parcel-suspension-for-grade-si-for-trespassing-in-hotel"
published_at: "2024-06-07T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6662d3b30fff7_ATTACH_NEWS.jpg"
keywords: []
---

# പാഴ്‌സലിന്റെ പണം നല്‍കിയില്ല, ഹോട്ടലില്‍ അതിക്രമം കാണിച്ച സംഭവത്തില്‍ ഗ്രേഡ് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍..

> **Lead Summary:**  ബാലുശ്ശേരിയില്‍ ഹോട്ടലില്‍ അതിക്രമം കാണിച്ച സംഭവത്തില്‍ ഗ്രേഡ് എസ്‌ഐക്കെതിരെ നടപടി. ബാലുശ്ശേരി സ്റ്റേഷനിലെ ഗ്രേഡ് എ സ് ഐ എ രാധാകൃഷ്ണനെ സര്‍ വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.

## Article Content

 ബാലുശ്ശേരിയില്‍ ഹോട്ടലില്‍ അതിക്രമം കാണിച്ച സംഭവത്തില്‍ ഗ്രേഡ് എസ്‌ഐക്കെതിരെ നടപടി. ബാലുശ്ശേരി സ്റ്റേഷനിലെ ഗ്രേഡ് എ സ് ഐ എ രാധാകൃഷ്ണനെ സര്‍ വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.

ബുധനാഴ്ച രാത്രിയാണ് സംഭവം. ബാലുശ്ശേരി അറപ്പീടികയിലുള്ള ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ രാധാകൃഷ്ണന്‍ പ്രകോപിതനായി അതിക്രമം കാണിക്കുകയായിരുന്നു. ഇതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. എസ്‌ഐ മദ്യപിച്ചിരുന്നതായാണ് വിവരം.

കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചതാണ് എസ് ഐ യെ പ്രകോപിതനാക്കിയത് എന്നാണ് ജീവനക്കാരുടെ ആരോപണം. ഭക്ഷണം കഴിച്ച് സ്ഥിരമായി പണം നല്‍കാതെ പോകുന്നതായും, ജീവനക്കാരെ ഭീഷണിപ്പെടുത്താറുണ്ടെന്നും പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഭവനഭേദനം ഭീഷണിപെടുത്തല്‍ മദ്യപിച്ച് ബഹളമുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് രാധാകൃഷ്ണന് എതിരെ കേസെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/210556/non-payment-of-parcel-suspension-for-grade-si-for-trespassing-in-hotel)