ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ പേരാമ്പ്രയിൽ സൗജന്യ പി എസ് സി പരീക്ഷ പരിശീലനം

ന്യൂനപക്ഷ  ക്ഷേമ  വകുപ്പിന് കീഴിൽ  പേരാമ്പ്രയിൽ സൗജന്യ പി എസ് സി പരീക്ഷ പരിശീലനം
Jun 7, 2024 08:21 PM | By Vyshnavy Rajan

പേരാമ്പ്ര : ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ പേരാമ്പ്രയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങൾക്കായുള്ള പരിശീലന കേന്ദ്രത്തിൽ ജൂലൈയിൽ ആരംഭിക്കുന്ന സൗജന്യ പി എസ് സി പരീക്ഷ പരിശീലന ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.

പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാവും പ്രവേശനം. തിങ്കൾ മുതൽ വെള്ളി വരെ റെഗുലർ ബാച്ചും ശനി, ഞായർ ദിവസങ്ങളിൽ ഹോളിഡേ ബാച്ചുമാണ് നടത്തുക. ആറു മാസമാണ് പരിശീലന കാലാവധി.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി ജൂൺ 20. ഉദ്യോഗാർഥികൾ ന്യൂനപക്ഷ വിഭാഗത്തിൽപെട്ട 18 വയസ്സ് തികഞ്ഞവരും എസ് എസ് എൽ സി യോ ഉയർന്ന യോഗ്യതയോ ഉള്ളവരുമായിരിക്കണം.

വ്യക്തിഗത വിവരങ്ങൾ, രണ്ട് പാസ്പോർട്ട്‌ സൈസ് ഫോട്ടോ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പി സഹിതം നേരിട്ട് അപേക്ഷ സമർപ്പിക്കണം.

അപേക്ഷ ഫോറം പേരാമ്പ്ര, ചെമ്പ്ര റോഡിലുള്ള ഓഫീസിൽ ലഭിക്കും. ഫോൺ നമ്പർ: 04962612454 , 9846167970

Free PSC Exam Coaching in Perampra under Minority Welfare Department

Next TV

Related Stories
ലഹരിക്ക് വിട; ലഹരിയോട് ഗുഡ്ബൈ പറയാൻ പരിശീലനം ലഭിച്ച കുട്ടികൾ സഹപാഠികൾക്ക് ക്ലാസ് നയിക്കും

Jun 25, 2024 02:34 PM

ലഹരിക്ക് വിട; ലഹരിയോട് ഗുഡ്ബൈ പറയാൻ പരിശീലനം ലഭിച്ച കുട്ടികൾ സഹപാഠികൾക്ക് ക്ലാസ് നയിക്കും

പദ്ധതിയുടെ ഭാഗമായി പരിശീലനം ലഭിച്ച കുട്ടികൾ സഹപാഠികൾക്ക് ക്ലാസ് നയിക്കും. അത്തോളി ജി.വി.എച്ച്.എസ്.എസിലെ വിദ്യാലയ ജാഗ്രത സമിതിയുടെ...

Read More >>
നിയന്ത്രണം വിട്ട ഇന്നോവ കാര്‍ കടകളിലേക്ക് ഇടിച്ചു കയറി അഞ്ചുപേര്‍ക്ക് പരിക്ക്

Jun 25, 2024 02:02 PM

നിയന്ത്രണം വിട്ട ഇന്നോവ കാര്‍ കടകളിലേക്ക് ഇടിച്ചു കയറി അഞ്ചുപേര്‍ക്ക് പരിക്ക്

ഇന്ന് രാവിലെ പത്തരയോടെയാണ് അപകടം സംഭവിച്ചത്.എടവണ്ണപ്പാറയില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന ഇന്നോവ കാര്‍ ആണ്...

Read More >>
വരവേൽപ്പ്; കോക്കല്ലൂർ ഹയർ സെക്കൻന്ററി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് സ്വീകരണം നൽകി

Jun 25, 2024 01:54 PM

വരവേൽപ്പ്; കോക്കല്ലൂർ ഹയർ സെക്കൻന്ററി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് സ്വീകരണം നൽകി

ഈ അധ്യയന വർഷം ആദ്യം അഡ്മിഷനെടുത്ത പ്ലസ് വൺ വിദ്യാർത്ഥിക്ക് മെഴുക് തിരി ദീപം...

Read More >>
എൻ അച്യുതൻ മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു

Jun 25, 2024 01:45 PM

എൻ അച്യുതൻ മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു

വായനശാല ഹാളിൽ നടന്ന പരിപാടി ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട് എൻ ശങ്കരൻ ഉദ്ഘാടനം...

Read More >>
ചമൽ ജിഎൽപി സ്കൂളിന് വേണ്ടി നിർമ്മിച്ച ശൗചാലയം ഉദ്ഘാടനം ചെയ്തു

Jun 25, 2024 01:22 PM

ചമൽ ജിഎൽപി സ്കൂളിന് വേണ്ടി നിർമ്മിച്ച ശൗചാലയം ഉദ്ഘാടനം ചെയ്തു

മതിയായ ടോയ്ലറ്റ് സംവിധാനമില്ലാതെ ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്ക് പുതിയ കെട്ടിടം വളരെ ഉപകാരപ്രദമാവും.രക്ഷകർത്താക്കളും നാട്ടുകാരും ചടങ്ങിൽ...

Read More >>
ഉള്ള്യേരിയിലെ വീട്ടമ്മയുടെ മരണം:  മകളുടെ പരാതിയില്‍ കേസെടുത്ത് പോലീസ്

Jun 24, 2024 11:40 PM

ഉള്ള്യേരിയിലെ വീട്ടമ്മയുടെ മരണം: മകളുടെ പരാതിയില്‍ കേസെടുത്ത് പോലീസ്

അയൽവാസികളായ ഒരു കുടുംബത്തിലെ നാലു പേർക്കെതിരെയാണ് മകൾ അത്തോളി പൊലീസിൽ പരാതി...

Read More >>
Top Stories