ബാലുശ്ശേരി : ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ആരംഭിക്കുന്ന സാമൂഹിക ദിനവസ്ഥാ പഠന പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി കെ അനിത നിർവഹിച്ചു.
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിലെ 32 നീർത്തട മർമ്മ സ്ഥാനങ്ങളിൽ മഴമാപിനികളും അന്തരീക്ഷ ഊഷ്മാവ് ആർദ്രത എന്നിവ അളക്കുന്നതിനുള്ള ഉപകരണങ്ങളും സ്ഥാപിക്കും.
ഈ ജനകീയ ദിനാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ പരിപാലിക്കുന്നതിനും ദിനംപ്രതി വിവരങ്ങൾ ശേഖരിച്ച് നൽകുന്നതിനും 120 വളണ്ടിയർമാർക്കു ള്ള പരിശീലനം ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.എം ശശി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം ടിപി കുഞ്ഞുക്കണ്ണൻ സെൻറർ ഫോർ എക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജിയിൽ നിന്നുള്ള ശാസ്ത്രജ്ഞരായ കെ വി വിഷ്ണുദാസ് ഡോക്ടർ സുമ ടി. ആർ , സാങ്കേതിക വിദഗ്ധരായ രഞ്ജിനി എ ആർ . അൻസ്വഫ് അമാൻ കെ .കെ .അരവിന്ദാക്ഷൻ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
ബ്ലോക്ക് പഞ്ചായത്ത് വികസന ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി കെ ബാലകൃഷ്ണൻ തിമാറ്റിക് എക്സ്പെർട്ട് ശോഭിത, ഹരിത കേരള മിഷൻ കോഡിനേറ്റർ കൃഷ്ണപ്രിയ പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. എം കുട്ടികൃഷ്ണൻ .നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി പി ദാമോദരൻ ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.അജിത -. ശാസ്ത്ര സാഹിത്യ പരിഷത്ത് ബാലുശ്ശേരി മേഖല സെക്രട്ടറി സി. സത്യൻ എന്നിവർ സംസാരിച്ചു. കോട്ടൂരിൽ നിന്ന് സുജിത് കുമാറും വാകയാട് നിന്ന് സുബീഷും പരിശീലനം വിലയിരുത്തി സംസാരിച്ചു.
പ്രഖ്യാപന സമ്മേളനത്തിൽ കാലാവസ്ഥാ കേന്ദ്രങ്ങളിലേക്കുള്ള ഉപകരണങ്ങളുടെ വിതരണവും ബ്ലോക്ക് ഡിസാസ്റ്റർ മാനേജ്മെൻറ് കൺട്രോൾ റൂമിന്റെ ഉദ്ഘാടനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് നിർവഹിച്ചു.
ശാസ്ത്ര സാഹിത്യ പരിഷത്ത് ബാലുശ്ശേരി മേഖലാ പ്രസിഡൻറ് വി കെ അഹമ്മദ് സ്വാഗതവും ഡിസാസ്റ്റർ മാനേജ്മെൻറ് ഫോഴ്സ് കോഡിനേറ്റർ ഷാജി തച്ചയിൽ നന്ദിയും പറഞ്ഞു.
Inauguration of social studies program started by Balussery Block Panchayat was held.