മംഗഫ് അഗ്നിബാധ: ചികിത്സയിൽ കഴിയുന്ന കോഴിക്കോട് സ്വദേശി രജിത്തിനെ കുവൈറ്റ് കെ.എം.സി.സി. ഭാരവാഹികൾ സന്ദർശിച്ചു

മംഗഫ് അഗ്നിബാധ: ചികിത്സയിൽ കഴിയുന്ന കോഴിക്കോട് സ്വദേശി രജിത്തിനെ കുവൈറ്റ് കെ.എം.സി.സി. ഭാരവാഹികൾ സന്ദർശിച്ചു
Jun 14, 2024 09:34 AM | By Vyshnavy Rajan

കുവൈറ്റ് സിറ്റി : മംഗഫ് അഗ്നിബാധ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട് ജഹറ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കോഴിക്കോട് നടുവണ്ണൂർ തിരുവോട് സ്വദേശി ആശാരി കണ്ടി രജിത്തിനെ കുവൈറ്റ് കെ.എം.സി.സി.ജനറൽ സെക്രട്ടറി മുസ്തഫ കാരി, വൈസ് പ്രസിഡൻറ് ഇക്ബാൽ മാവിലാടം, ട്രഷറർ ഹാരിസ് വള്ളിയോത്ത്, ഉപദേശക സമിതി വൈസ് ചെയർമാർ ബഷീർ ബാത്ത തുടങ്ങിയവർ സന്ദർശിച്ചു.

കോഴിക്കോട് നടുവണ്ണൂർ തിരുവോട് സ്വദേശികളായ ആശാരി കണ്ടി മീത്തൽ ദാമോദരൻ്റെയും രാധയുടെയും മകനാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ട രജിത്ത്.

അതേ സമയം തീപിടുത്തത്തിന് കാരണം ഗാർഡ് റൂമിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ട് കാരണമാണെന്ന് കുവൈറ്റ് ഫയർഫോഴ്സ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. അഗ്നിബാധയുണ്ടായത് തെക്കൻ കുവൈറ്റിലെ മംഗഫിൽ കമ്പനി ജീവനക്കാർ താമസിക്കുന്ന കെട്ടിടത്തിലാണ്.

49 ഇന്ത്യക്കാർ അഗ്നിബാധയിൽപ്പെട്ട് മരിച്ചുവെന്നാണ് ഔദ്യോഗികമായി സ്ഥിരീകരിച്ച വിവരം. ഇതിൽ 46 ഇന്ത്യക്കാരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. 3 പേരെ കൂടി തിരിച്ചറിയാനുണ്ടെന്നും നോർക്ക റൂട്ട്സ് സി.ഇ.ഒ.അജിത് കോളശേരി വ്യക്തമാക്കി.

അപകടത്തിൽപ്പെട്ട് മരിച്ചവരിൽ 25 മലയാളികൾ ഉണ്ടെന്നാണ് അനൗദ്യോഗികമായി പുറത്തു വരുന്ന വിവരം. ഇതിൽ 23 മലയാളികളുടെയും മരണം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.

2 പേരെക്കൂടി തിരിച്ചറിയാനുണ്ട്. മൃതദേഹങ്ങൾ എംബാം ചെയ്ത് മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കുവൈറ്റിലേക്ക് പോകാനായി കൊച്ചി വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പരിക്കേറ്റ 40 പേർ കുവൈറ്റിലെ പല ആശുപത്രികളിലായി ചികിത്സയിൽ കഴിയുകയാണ്. ചികിത്സയിൽ കഴിയുന്ന 9 പേരുടെ നില ഗുരുതരമായി തുടരുന്നു. മലയാളികളാണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരിലേറെയും.

അഗ്നിബാധയിൽ മരിച്ച 23 മലയാളികളുടെയും മൃതദേഹങ്ങൾ ഇന്ന് രാവിലെ 8.30 ന് കൊച്ചിയിലെത്തിക്കും. കൊച്ചിയിൽ 25ആംബുലൻസുകൾ സജ്ജീകരിച്ചതടക്കം എല്ലാ ഒരുക്കങ്ങളും നോർക്ക പൂർത്തിയാക്കിയിട്ടുണ്ടെന്നും വീണ ജോർജ് അറിയിച്ചു.

മൃതദേഹങ്ങൾ എത്തിക്കഴിഞ്ഞാൽ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ആംബുലൻസുകളിൽ മരണമടഞ്ഞവരുടെ വീട്ടിലെത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ മന്ത്രി കൊച്ചി വിമാനത്താവളത്തിൽ തുടരുകയാന്ന്.

അതേ സമയം ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ കുവൈറ്റ് യാത്ര ഉപേക്ഷിച്ചതായി വിവരമുണ്ട്. കേന്ദ്രം പൊളിറ്റിക്കൽ ക്ലിയറൻസ് നല്കാത്തതാണ് കാരണം. കേന്ദ്ര മന്ത്രി കുവൈറ്റിലുണ്ടല്ലോ, ഓരോ സംസ്ഥാനത്തു നിന്നും പ്രത്യേകം പ്രതിനിധികൾ പോകേണ്ടതില്ലല്ലോയെന്നാണ് കേന്ദ്ര സർക്കാരിൻ്റെ വിശദീകരണം. അനുമതിയില്ല എന്നു മാത്രമാണ് രേഖാമൂലമുള്ള മറുപടിയിലുള്ളത്.

Mangaf fire: Rajith, a native of Kozhikode, who is undergoing treatment, was sent to Kuwait KMCC. Officials visited

Next TV

Related Stories
പള്ളിപ്പുറം(ചാലക്കര) ജി എംയുപി സ്കൂളിലെ വിദ്യാർഥികൾക്ക് ഫുട്ബോൾ ജഴ്സി നൽകി

Oct 1, 2024 11:36 AM

പള്ളിപ്പുറം(ചാലക്കര) ജി എംയുപി സ്കൂളിലെ വിദ്യാർഥികൾക്ക് ഫുട്ബോൾ ജഴ്സി നൽകി

മുൻ പിടിഎ പ്രസിഡൻറ്റും കല കായിക രാഷ്ട്രിയ രംഗത്തെ നിറ സാന്നിദ്യവുമായ ഓമി ജാഫറാണ് ജഴ്സി സ്പോൺസർ...

Read More >>
പി കേശവദേവ് പുരസ്‌കാരം പി.പി.ശ്രീധരനുണ്ണി ഉസ്മാന്‍ ഒഞ്ചിയം ഒരിയാനക്ക് സമ്മാനിച്ചു

Oct 1, 2024 11:21 AM

പി കേശവദേവ് പുരസ്‌കാരം പി.പി.ശ്രീധരനുണ്ണി ഉസ്മാന്‍ ഒഞ്ചിയം ഒരിയാനക്ക് സമ്മാനിച്ചു

പി കേശവദേവ് പുരസ്‌കാരം പി.പി.ശ്രീധരനുണ്ണി ഉസ്മാന്‍ ഒഞ്ചിയം ഒരിയാനക്ക്...

Read More >>
മഞ്ഞപ്പിത്ത രോഗത്തിന് പ്രതിരോധം തീർക്കാൻ നടുവണ്ണൂരിൽ യോഗം ചേർന്നു

Oct 1, 2024 11:14 AM

മഞ്ഞപ്പിത്ത രോഗത്തിന് പ്രതിരോധം തീർക്കാൻ നടുവണ്ണൂരിൽ യോഗം ചേർന്നു

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.പി. ദാമോധരൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്, നിഷ കെ.എം അദ്ധ്യക്ഷം...

Read More >>
കരുമല എസ്.എം.എം.എ.യു.പി സ്‌കൂളിന്റെ ശതാരവം പരിപാടിയുടെ ഭാഗമായി രക്ഷിതാക്കള്‍ക്ക് വേണ്ടിയുള്ള ബോധവല്‍കരണ ക്ലാസ്സ് ദിശ 2024 സംഘടിപ്പിച്ചു

Oct 1, 2024 11:01 AM

കരുമല എസ്.എം.എം.എ.യു.പി സ്‌കൂളിന്റെ ശതാരവം പരിപാടിയുടെ ഭാഗമായി രക്ഷിതാക്കള്‍ക്ക് വേണ്ടിയുള്ള ബോധവല്‍കരണ ക്ലാസ്സ് ദിശ 2024 സംഘടിപ്പിച്ചു

ബോധവല്‍കരണ ക്ലാസ്സ് സ്‌കൂള്‍ മാനേജര്‍ കാരോല്‍ പ്രകാശ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് കെ കെ സിന്‍ജിത്ത് അധ്യക്ഷത വഹിച്ചു. പോലീസ് ഓഫീസര്‍ രംഗീഷ്...

Read More >>
പൂനൂർ - നരിക്കുനി റോഡ് ഭാഗികമായി അടച്ചു

Sep 30, 2024 02:12 PM

പൂനൂർ - നരിക്കുനി റോഡ് ഭാഗികമായി അടച്ചു

പൂനൂർ- നരിക്കുനി റോഡിൽ ഹൈസ്കൂൾ മുക്കിൽ ഡ്രൈനേജ്/കൾവർട്ട് എന്നിവയുടെ പ്രവൃത്തി നടക്കുന്നതിനാൽ 30/09/24 മുതൽ പ്രവർത്തി അവസാനിക്കുന്നതുവരെ റോഡ്...

Read More >>
ബാലുശ്ശേരിയില്‍ സഖാവ് പുഷ്പന്‍ അനുസ്മരണം സംഘടിപ്പിച്ചു

Sep 30, 2024 02:04 PM

ബാലുശ്ശേരിയില്‍ സഖാവ് പുഷ്പന്‍ അനുസ്മരണം സംഘടിപ്പിച്ചു

ബാലുശ്ശേരിയില്‍ സഖാവ് പുഷ്പന്‍ അനുസ്മരണം...

Read More >>
Top Stories