---
title: "കളിയരങ്ങ് -ഏകദിന അഭിനയ ശില്പശാല കുട്ടികൾക്ക് നവ്യാനുഭവമായി"
english_title: "Kaliarang - A one-day acting workshop is a new experience for children"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/212381/kaliarang-a-one-day-acting-workshop-is-a-new-experience-for-children"
published_at: "2024-06-15T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666d6ae5b8ae6_KALIYARANG.jpg"
keywords: []
---

# കളിയരങ്ങ് -ഏകദിന അഭിനയ ശില്പശാല കുട്ടികൾക്ക് നവ്യാനുഭവമായി

> **Lead Summary:** **നടുവണ്ണൂർ : **കോട്ടൂർ എ യു പി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി നേതൃത്വത്തിൽ കളിയരങ്ങ് എന്ന പേരിൽ അഭിനയ ശില്പശാല സംഘടിപ്പിച്ചു.

## Article Content

**നടുവണ്ണൂർ : **കോട്ടൂർ എ യു പി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി നേതൃത്വത്തിൽ കളിയരങ്ങ് എന്ന പേരിൽ അഭിനയ ശില്പശാല സംഘടിപ്പിച്ചു.

പ്രധാനാധ്യാപിക ആർ.ശ്രീജ ഉദ്ഘാടനം ചെയ്തു. പ്രശസ്ത നാടക പ്രവർത്തകൻ ലിനീഷ് നരയംകുളം ശില്പശാലക്ക് നേതൃത്വം നല്കി.

വ്യക്തിത്വ വികാസം, ശ്രദ്ധ, തുടങ്ങി കുട്ടികളുടെ മാനസികോല്ലാസം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ സെഷനുകളായി സംഘടിപ്പിച്ച ക്യാമ്പിൽ 5, 6,7 ക്ലാസുകളിലെ മുഴുവൻ കുട്ടികളും പങ്കാളികളായി.

ക്യാമ്പിൽ മികവ് പുലർത്തിയ കുട്ടികളെ ഉൾപ്പെടുത്തി വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് നാടകം, ദൃശ്യാവിഷ്കാരം,ചൊൽക്കാഴ്ച, കൊറിയോഗ്രാഫി, പാഠഭാഗങ്ങളുടെ വിവിധ തരത്തിലുള്ള അവതരണം എന്നിവ നടത്തും.

വിദ്യാരംഗം കൺവീനർ ജിതേഷ്.എസ്, രമ്യ .വി,രമ്യ കെ.പി, ഷൈനി .എസ്, വി.വി സബിത എന്നിവർ നേതൃത്വം നല്കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/212381/kaliarang-a-one-day-acting-workshop-is-a-new-experience-for-children)