---
title: "മന്ദങ്കാവ് കേരഫെഡില്‍ കൊപ്രയുമായി എത്തിയ ലോറിയ്ക്ക് തീപിടിച്ചു"
english_title: "A lorry carrying copra caught fire at Mandangaon Keraphed"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/212390/a-lorry-carrying-copra-caught-fire-at-mandangaon-keraphed"
published_at: "2024-06-15T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666d733c93c80_LORRY.jpg"
keywords: []
---

# മന്ദങ്കാവ് കേരഫെഡില്‍ കൊപ്രയുമായി എത്തിയ ലോറിയ്ക്ക് തീപിടിച്ചു

> **Lead Summary:** **നടുവണ്ണൂര്‍ : **നടുവണ്ണൂര്‍ കേരഫെഡില്‍ ചരക്ക് കയറ്റി വന്ന ലോറിക്ക് തീപിടിച്ചു. ഇന്ന് രാവിലെ 10.30 യോടെയാണ് സംഭവം.

## Article Content

**നടുവണ്ണൂര്‍ : **നടുവണ്ണൂര്‍ കേരഫെഡില്‍ ചരക്ക് കയറ്റി വന്ന ലോറിക്ക് തീപിടിച്ചു. ഇന്ന് രാവിലെ 10.30 യോടെയാണ് സംഭവം.

കൊപ്രയുമായി എത്തിയ ലോറിയാണ് തീപിടിച്ചത്.കോഴിക്കോട് നിന്ന് കൊപ്രയുമായി എത്തിയ ലോറിയില്‍ നിന്നും ലോഡ് ഇറക്കുന്നതിനിടയിലാണ് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടത്.

ഉടന്‍ തന്നെ കേരഫെഡിലെ സുരക്ഷാ ജീവനക്കാര്‍ തീ അണക്കാന്‍ ശ്രമം ആരംഭിച്ചു.തീ നിയന്ത്രണ വിധേയമാക്കാൻ സാധിക്കാത്തതിനാൽ കൊയിലാണ്ടി ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു.

കൊയിലാണ്ടിയില്‍ നിന്ന് രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഭവ സ്ഥലത്തെത്തി തീ അണച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/212390/a-lorry-carrying-copra-caught-fire-at-mandangaon-keraphed)