ഉള്ളിയേരി : ഉള്ളിയേരി മലബാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ലോക രക്തദാന വാരാഘോഷം വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണാണ് ആഘോഷിച്ചത്. ഇതോടൊപ്പം നവീകരിച്ച ബ്ലഡ് സെന്റര്‍ ഉദ്ഘടനവും നടന്നു.
കേരള ഹെല്‍ത്ത് സര്‍വ്വീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ പി പി പ്രമോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ അനില്‍കുമാര്‍ വള്ളില്‍ മുഖ്യാതിഥിയായി.പ്രിന്‍സിപ്പാള്‍ ഡോ നാരായണന്‍ പി വി മുഖ്യപ്രഭാഷണം നടത്തി.
ആഞ്ജനേയ ട്രസ്റ്റ് സെക്രട്ടറി & മെഡിക്കല്‍ ഡയറക്ടര്‍ ഡോ സുധഅനില്‍കുമാര്‍, ഡെപ്യൂട്ടി മെഡിക്കല്‍ സുപ്രണ്ട് ഡോ ദിനേഷ് കുമാര്‍ എം കെ, ക്വാളിറ്റി മാനേജര്‍ ഡോ വാണി ലക്ഷ്മണന്‍ , ചീഫ് ഓപ്പേറ്റിങ് ഓഫീസര്‍ സേതുരാജ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
ബ്ലഡ് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍, ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ ഡോ അരുണ്‍ വി.ജെ. രക്തദാന വാരത്തിലെ പ്രവര്‍ത്തികളുടെ വിശദീകരണം നല്‍കി.
പത്തോളജി വിഭാഗംമേധാവിഡോ കെ രാജീവന്‍ സ്വാഗതവും, പാത്തോളജിവിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ ആതിര ജി ദാസ് നന്ദിയും പറഞ്ഞു.
രക്ത ദാതാക്കളെ ആദരിക്കളായ ബി ഡി കെ ആദിത് വി പി , ഹോപ്പ് ഷെരീഫ് , ഗിഫ്‌റ് ഓഫ് ഹാര്‍ട്ട് രഞ്ജിത്ത് എന്നിവരെ ചടങ്ങില്‍ വച്ച് ആദരിച്ചു.
വാരാചരണത്തോടനുബന്ധിച്ച് നടത്തി പോസ്റ്റര്‍ മത്സര വിജയികളായ നിത്യ എ എസ്, അഞ്ജന വി, ഫജീറ ഗഫൂര്‍ തുടങ്ങിയവര്‍ക്കുള്ള ഉപഹാരങ്ങള്‍ ചടങ്ങില്‍ വച്ച് വിതരണം ചെയ്തു.
പരിപാടിയില്‍ എംഎംസി മെഡിക്കല്‍ കോളേജ് , ശ്രീ ആഞ്ജനേയ കോളേജ് ഓഫ് പാരാമെഡിക്കല്‍ സയന്‍സസ് , നഴ്‌സിംഗ് കോളേജ് തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. പരിപാടിയുടെ ശ്രീ ആഞ്ജനേയ കോളജ് ഓഫ് പാരാമെഡിക്കല്‍ സയന്‍സ് വിദ്യാര്‍ഥികള്‍ ഫ്‌ലാഷ് മോബ് അവതരിപ്പിച്ചു.
Inauguration of the upgraded Blood Center at Ullieri Malabar Medical College Hospital and celebration of World Blood Donor Week was held