---
title: "തിരുവമ്പാടി മണ്ഡലത്തിൽ രണ്ട് റോഡുകൾക്ക് 6.5 കോടി രൂപയുടെ ഭരണാനുമതി"
english_title: "Administrative sanction of Rs 6.5 crore for two roads in Tiruvambadi constituency"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/213116/administrative-sanction-of-rs-65-crore-for-two-roads-in-tiruvambadi-constituency"
published_at: "2024-06-19T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66726c97afa8d_ROAD.jpg"
keywords: []
---

# തിരുവമ്പാടി മണ്ഡലത്തിൽ രണ്ട് റോഡുകൾക്ക് 6.5 കോടി രൂപയുടെ ഭരണാനുമതി

> **Lead Summary:** **തിരുവമ്പാടി : **2024-25 സാമ്പത്തിക വർഷത്തിലെ ബജറ്റിൽ ഉൾപ്പെടുത്തി തിരുവമ്പാടി മണ്ഡലത്തിലെ രണ്ട് റോഡുകളുടെ പരിഷ്‌കരണ പ്രവൃത്തിക്ക് 6.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.

## Article Content

**തിരുവമ്പാടി : **2024-25 സാമ്പത്തിക വർഷത്തിലെ ബജറ്റിൽ ഉൾപ്പെടുത്തി തിരുവമ്പാടി മണ്ഡലത്തിലെ രണ്ട് റോഡുകളുടെ പരിഷ്‌കരണ പ്രവൃത്തിക്ക് 6.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.

കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കാരമൂല ജംഗ്ഷൻ - തേക്കുംകുറ്റി-മരഞ്ചാട്ടി റോഡ് (കി.മി.5/000 മുതൽ 7/000 വരെ , തേക്കുംകുറ്റി മുതൽ മരഞ്ചാട്ടി ഖാദി ബോർഡ് വരെ) 4.5 കോടി രൂപയുടെയും പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ ഈങ്ങാപ്പുഴ-കാക്കവയൽ റോഡ് (കി.മി. 1/500 മുതൽ 3/000 വരെ) 2 കോടി രൂപയുടെയും ഭരണാനുമതിയാണ് ലഭിച്ചത്.

ആധുനിക രീതിയിൽ BM & BC നിരവാരത്തിലാണ് റോഡുകൾ പരിഷ്‌കരിക്കുന്നത്.സാങ്കേതികാനുമതി ലഭ്യമാക്കി പ്രവൃത്തികൾ ടെൻഡർ ചെയ്യുന്നതിന് നടപടികൾ വേഗത്തിലാക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/213116/administrative-sanction-of-rs-65-crore-for-two-roads-in-tiruvambadi-constituency)