പ്ലസ് വൺ മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; പ്രവേശനം ജൂൺ 19, 20, 21 തീയതികളിൽ

പ്ലസ് വൺ മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു;  പ്രവേശനം ജൂൺ 19, 20, 21 തീയതികളിൽ
Jun 19, 2024 02:32 PM | By Vyshnavy Rajan

പ്ലസ് വൺ മൂന്നാം അലോട്ട്മെന്റ് റിസൾട്ട്‌ പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് റിസൾട്ട് പരിശോധിക്കാൻ https://hscap.kerala.gov.in ലിങ്കിൽ ക്ലിക്ക് ചെയ്താൽ വരുന്ന വിൻഡോയിലെ CANDIDATE LOGIN-SWS എന്ന ലിങ്ക് വഴി User Name (Application No.), Password, ജില്ല എന്നിവ നൽകി ലോഗിൻ ചെയ്ത് കയറുക.

ആദ്യ തവണ കയറുമ്പോൾ ലോഗിൻ ആയേക്കില്ല. അപ്പോൾ രാണ്ടാമത് ഒന്നുകൂടി ശ്രമിക്കുക. അപ്പോൾ റെഡിയാകും. അതിൽ കയറിയാൽ കാണുന്ന Third Allot Results എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ അലോട്ട്മെന്റ് കാണാനാകും.

താത്കാലിക പ്രവേശനത്തിൽ തുടരുന്നവരും, ഇതുവരെയും അലോട്ട്മെന്റ് ലഭിക്കാത്തവരും നിർബന്ധമായും മൂന്നാം അലോട്ട്മെന്റ് പരിശോധിക്കണം.

രക്ഷിതാക്കളും ശ്രദ്ധിക്കേണ്ടത്

പ്ലസ് വൺ പ്രവേശനത്തിനുള്ള Third അലോട്ട്മെന്റ് ലഭിച്ചവർ അലോട്ട്മെന്റ് ലെറ്റർ പ്രിന്റ്, ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ സഹിതം (സർട്ടിഫിക്കറ്റുകളുടെ വിവരങ്ങൾ താഴെ) പ്രവേശനത്തിനായി രക്ഷകർത്താവിനോടൊപ്പം ജൂണ്‍ 19,20, 21 തിയ്യതികളിൽ (ഏതെങ്കിലും ഒരു ദിവസം) സ്കൂളിൽ ഹാജരാകേണ്ടതാണ്.

വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ നിന്നും പ്രിൻറ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകുന്നതാണ്. അലോട്ട്മെന്റ് ലഭിക്കുന്നവർ നിർബന്ധമായും ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. പ്രവേശന സമയത്ത് അടയ്ക്കേണ്ട ഫീസ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷനു ശേഷം സ്കൂളിൽ അടക്കാവുന്നതാണ്.

1, 2 അലോട്ട്മെന്റുകളിൽ താൽക്കാലിക പ്രവേശനം നേടിയവർക്ക് ഇത്തവണ മാറ്റം ഒന്നും ഇല്ലെങ്കിൽ അതേ സ്കുൂളിൽ പോയി നിർബന്ധമായും ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. (അവർക്ക് പുതിയ അലോട്ട്മെന്റ് ലെറ്റർ ആവശ്യമില്ല.)

ഫസ്റ്റ് ഓപ്ഷൻ അല്ലാത്തതിൽ ചേർന്നവർക്ക് പിന്നീട് സ്കൂൾ /കോമ്പിനേഷൻ മാറ്റത്തിന് അപേക്ഷ കൊടുക്കാൻ പിന്നീട് അവസരം ഉണ്ടാകാറുണ്ട്.

(മൂന്നാം അലോട്ട്മെന്റിലും ഇടം നേടാത്തവർ സപ്ലിമെന്ററി അലോട്ട്മെന്റിനായി കാത്തിരിക്കണം. സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷ പുതുക്കി നൽകണം. അത് സംബന്ധിച്ച് പിന്നീട് അറിയിപ്പ് നൽകുന്നതാണ്.)

(Class Starting: 24/06/2024-ന്.)

അഡ്മിഷൻ സമയത്ത് ഹാജരാക്കേണ്ട രേഖകൾ.

⁠1. അലോട്ട്മെന്റ് ലെറ്റർ (2 page)

2. SSLC സർട്ടിഫിക്കറ്റ് കോപ്പി / Result Print / CBSE Result Page

3. ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (TC) (Original),

4. സ്വഭാവ സർട്ടിഫിക്കറ്റ് (Original),

5. ആധാർ കാർഡ് (Copy)

6. സ്വന്തം പഞ്ചായത്തിലെയോ താലൂക്കിലെയോ സ്കൂളിലാണ് കിട്ടിയത് എങ്കില്‍ പഞ്ചായത്ത് / താലൂക്ക് എന്നിവ തെളിയിക്കുന്നതിന് റേഷന്‍കാ‍ർ‍ഡ് (ഒറിജിനല്‍ , 1 കോപ്പി) അല്ലെങ്കിൽ നാറ്റിവിറ്റി സർട്ടിഫിക്കറ്റ്,

7. ജാതി തെളിയിക്കുന്നതിന് SSLC സർട്ടിഫിക്കറ്റ് മതിയാകും. അതിൽ നിന്നും വിഭിന്നമായ ജാതിയാണ് അവകാശപ്പെടുന്നത് എങ്കിൽ മാത്രം വില്ലേജിൽ നിന്നുള്ള ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം. (OEC വിദ്യാർത്ഥികൾ വില്ലേജിൽ നിന്നുള്ള ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം.)

8. നിശ്ചിത ഫീസ്. (Appendix-3 ൽ ഉൾപ്പെട്ട OBH വിഭാഗങ്ങളില്‍ പെടുന്നവർക്ക് Fee Concession ലഭിക്കുന്നതിന് ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. SC/ST വിഭാഗത്തിൽ പെട്ടവർക്ക് ഫീസിളവ് ഉണ്ടായിരിക്കും.)

9. മുന്നോക്ക ജാതിയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ (EWS) ബന്ധപ്പെട്ട വില്ലേജിൽ നിന്നും ലഭിക്കുന്ന Income & Assets Certificate (ഒറിജിനൽ),

10. Disability Certificate (40ശതമാനത്തിന് മുകളിൽ ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്ക് മാത്രം).

11. ജവാൻമാരുടെയും, ആർമി, നേവി, എയർഫോഴ്സ് എന്നിവരുടെ ആശ്രിതർ ആണെങ്കിൽ ജവാന്റെ സർവീസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. വിരമിച്ചവർ ആണെങ്കിൽ സൈനിക വെൽഫയർ ബോർഡിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം.

12. എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റീസിനും കോ-കരിക്കുലർ ആക്ടിവിറ്റീസിനും ബന്ധപ്പെട്ട അധികാരികൾ നൽകുന്ന സർട്ടിഫിക്കറ്റ് (Club Certificate) (അനുബന്ധം 4 മാതൃകയിൽ)

13. ബോണസ് പോയിന്റ് അവകാശപ്പെട്ടവർ ആയത് തെളിയിക്കാൻ ആവശ്യമായ ഒറിജിനൽ രേഖകൾ (അപേക്ഷയില്‍ കാണിച്ച സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ),

NCC-ക്ക് 75% ഹാജറുണ്ടെന്ന സർട്ടിഫിക്കറ്റ്,

Scout& Guides പുരസ്കാർ ലഭിച്ചവർ,

LSS പരീക്ഷയിൽ യോഗ്യത നേടിയവർ നിർദ്ദിഷ്ട മാതൃകയിൽ AEO നൽകുന്ന സർട്ടിഫിക്കറ്റ് / LSS സർട്ടിഫിക്കറ്റ് ഹാജരാക്കണം.

USS പരീക്ഷയിൽ യോഗ്യത നേടിയവർ പരീക്ഷ ഭവനിൽ നിന്നും നൽകിയിട്ടുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം.

NMMS പരീക്ഷയിൽ യോഗ്യത നേടിയവർ റിസൾട്ട് പേജ് ഹാജരാക്കണം.

SPC വിദ്യാർത്ഥികൾ SPC Project Kerala നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം.

JRC, Little Kites, Sports, School Kalolsavam തുടങ്ങിയവ (ഉണ്ടെങ്കിൽ..)

ഓൺലൈൻ അപേക്ഷയിൽ ഉൾപ്പെടുത്തിയ എല്ലാ സർട്ടിഫിക്കറ്റുകളുടെയും ഒറിജിനൽ (സർട്ടിഫിക്കറ്റ് നമ്പറും തീയതിയും രേഖപ്പെടുത്തിയിട്ടുള്ളതായിരിക്കണം.) കൂടുതൽ അറിയുവാൻ അക്ഷയ കേന്ദ്രവും മായി ബന്ധപ്പെടുക

Plus One published third allotment; Entry on 19th, 20th and 21st June

Next TV

Related Stories
ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

Nov 25, 2024 03:57 PM

ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

കൊയിലാണ്ടി- ഉള്ള്യേരി റോഡില്‍ കണയങ്കോട്ട് ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം....

Read More >>
ആലപ്പാടിമ്മൽ മുഹമ്മദ് ഹാജി അന്തരിച്ചു

Nov 25, 2024 07:58 AM

ആലപ്പാടിമ്മൽ മുഹമ്മദ് ഹാജി അന്തരിച്ചു

പുതുക്കുടി ആലപ്പാടിമ്മൽ മുഹമ്മദ് ഹാജി (കാക്കു ) (86)...

Read More >>
സി.ഐ.ടി.യു സന്ദേശം റീഡേഴ്സ് ഫോറം സംഘടിപ്പിച്ച ചരിത്ര ക്വിസ് എം.വി.സദാനന്ദൻ ' ഉദ്ഘാടനം ചെയ്തു

Nov 25, 2024 07:46 AM

സി.ഐ.ടി.യു സന്ദേശം റീഡേഴ്സ് ഫോറം സംഘടിപ്പിച്ച ചരിത്ര ക്വിസ് എം.വി.സദാനന്ദൻ ' ഉദ്ഘാടനം ചെയ്തു

സി.ഐ.ടി.യു സന്ദേശം റീഡേഴ്സ് ഫോറം സംഘടിപ്പിച്ച ചരിത്ര ക്വിസ് എം.വി.സദാനന്ദൻ ' ഉദ്ഘാടനം...

Read More >>
സിപിഐഎം ബാലുശ്ശേരി ഏരിയാസമ്മേളനം വോളിബോൾ മേളയ്ക്ക് കൂട്ടാലിടയിൽ തുടക്കമായി

Nov 21, 2024 09:32 PM

സിപിഐഎം ബാലുശ്ശേരി ഏരിയാസമ്മേളനം വോളിബോൾ മേളയ്ക്ക് കൂട്ടാലിടയിൽ തുടക്കമായി

സിപിഐഎം ബാലുശ്ശേരി ഏരിയാസമ്മേളനം വോളിബോൾ മേളയ്ക്ക് കൂട്ടാലിടയിൽ...

Read More >>
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Nov 21, 2024 04:17 PM

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ബാലുശ്ശേരിയിലെ കോളജ് ക്യാമ്പസില്‍ വെച്ച് രക്തദാന ക്യാമ്പ്...

Read More >>
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിൽ സ്റ്റാഫ് നഴ്‌സ് ഇന്റര്‍വ്യൂ നാളെ

Nov 20, 2024 10:21 PM

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിൽ സ്റ്റാഫ് നഴ്‌സ് ഇന്റര്‍വ്യൂ നാളെ

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രം, കെഎഎസ്പിന് കീഴില്‍ സ്റ്റാഫ് നഴ്‌സ് (രണ്ട് ഒഴിവ്) ഒരു വര്‍ഷത്തേക്ക് താല്‍ക്കാലികമായി...

Read More >>
News Roundup