---
title: "കളഞ്ഞുകിട്ടിയ ബാഗ് ഉടമക്ക് നല്കി മാതൃകയായി"
english_title: "The discarded bag was given to the owner as a sample"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/213231/the-discarded-bag-was-given-to-the-owner-as-a-sample"
published_at: "2024-06-19T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6672bcd916e4e_0000_ATTACH__.jpg"
keywords: []
---

# കളഞ്ഞുകിട്ടിയ ബാഗ് ഉടമക്ക് നല്കി മാതൃകയായി

> **Lead Summary:** **നടുവണ്ണൂർ : **പണവും വിലപ്പെട്ട രേഖകളുമടങ്ങിയ ബാഗ് ഉടമയെ കണ്ടെത്തി നല്കി നടുവണ്ണൂർ താനക്കണ്ടി ബാലകൃഷ്ണൻ മാതൃകയായി. കെ.എസ്.ആർ.ടി.സി. റിട്ട. ജീവനക്കാരനാണ് ഇദ്ദേഹം.

## Article Content

**നടുവണ്ണൂർ : **പണവും വിലപ്പെട്ട രേഖകളുമടങ്ങിയ ബാഗ് ഉടമയെ കണ്ടെത്തി നല്കി നടുവണ്ണൂർ താനക്കണ്ടി ബാലകൃഷ്ണൻ മാതൃകയായി. കെ.എസ്.ആർ.ടി.സി. റിട്ട. ജീവനക്കാരനാണ് ഇദ്ദേഹം.

നടുവണ്ണൂർ വാകയാട് റോഡിലൂടെ ടൂവീലറിൽ യാത്ര ചെയ്യുമ്പോഴാണ് കാവിൽ കടുക്കാം കുഴിയിൽ ഹസ്നയുടെ ബാഗ് നഷ്ടമായത്.

വഴിയിൽ കിടന്ന ബാഗ് കിട്ടിയ ഉടൻ ബാലകൃഷ്ണൻ തൊട്ടടുത്ത ബേക്കറിയിൽ ഏല്പിക്കുകയായിരുന്നു.

എ.ടി.എം കാർഡ്, പണം, പാൻകാർഡ്, ആധാർ ബാങ്ക് രേഖകൾ എന്നിവ അടങ്ങിയ ബാഗിൽ നിന്നും ഫോൺ നമ്പർ തെരഞ്ഞുപിടിച്ച് ബി ഫ്രഷ് ബേക്കറി ഉടമകൾ ഇവരെ വിവരം അറിയിക്കുകയായിരുന്നു.

പെരുന്നാൾ ദിനത്തിൽ നഷ്ടപ്പെട്ട ബാഗ് തിരികെ കിട്ടിയ സന്തോഷത്തിലാണ് ഹസ്നയും കുടുബവും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/213231/the-discarded-bag-was-given-to-the-owner-as-a-sample)