നടുവത്തൂർ : നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വായനാദിനം സമുചിതമായി ആചരിച്ചു.
വായനാദിനമായി ആചരിക്കുന്നത് പി.എൻ.പണിക്കരുടെ ചരമദിനമാണ്. ജൂൺ 19 ആണ് അദ്ദേഹത്തിൻ്റെ ചരമദിനം.
കേരള ഗ്രന്ഥശാലാ സംഘത്തിന്റെ സ്ഥാപകനായിരു പി.എന്‍.പണിക്കർ. പുതിയ തലമുറയ്ക്കു വായനയുടെ മഹത്വം മനസ്സിലാക്കി കൊടുക്കാന്‍ ഏറ്റവും യോജിച്ച ദിനം കൂടിയാണ് ജൂൺ 19.
നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ്സ് യൂണിറ്റ് വായനാദിനാചരണത്തിൻ്റെ ഭാഗമായി ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം ലൈബ്രറികൾക്കായി നിരവധി പുസ്തകങ്ങൾ സംഭാവന ചെയ്തു.
ഹൈസ്കൂൾ ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ ഹൈസ്കൂൾ പ്രധാനാദ്ധ്യാപിക അജിത ടീച്ചർ, സ്ക്കൂൾ പ്രിൻസിപ്പാൾ അമ്പിളി ടീച്ചർ എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി.
വായനയുടെ പ്രാധാന്യത്തെപ്പറ്റി ഗൈഡ്സ് യൂണിറ്റ് ലീഡർ ദേവപ്രിയ കുട്ടികൾക്ക് ക്ലാസ് എടുത്തു. വായനാ ദിനാചരണ പരിപാടികൾക്ക് ഗൈഡ്സ് ക്യാപ്റ്റൻ ശിൽപ സി നേതൃത്വം നൽകി.
Natuvathur Govt. Reading Day was observed in Higher Secondary School