---
title: "മെക് സെവൻ ഓമശ്ശേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു"
english_title: "International Yoga Day was celebrated under the auspices of Mech Seven Omassery Unit"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/213818/international-yoga-day-was-celebrated-under-the-auspices-of-mech-seven-omassery-unit"
published_at: "2024-06-21T18:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66757b2a026e8_0000_ATTACH__.jpg"
keywords: []
---

# മെക് സെവൻ ഓമശ്ശേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു

> **Lead Summary:** **ഓമശ്ശേരി : **മെക് സെവൻ ഓമശ്ശേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു.

## Article Content

**ഓമശ്ശേരി : **മെക് സെവൻ ഓമശ്ശേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു.

രാവിലെ 6 മണിക്ക് ഓമശ്ശേരി പുതിയ ബസ്റ്റാൻഡ് പരിസരത്ത് നടന്ന വ്യായാമ പരിശീലന പരിപാടി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

മെക് സെവൻ യൂണിറ്റ് ചെയർമാൻ വേലായുധൻ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന പരിപാടി ഓമശ്ശേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കരുണാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് സോൺ 1 കോഡിനേറ്റർ നൗഷാദ് ചെമ്പ്ര വ്യായാമ പരിശീലനത്തിന് നേതൃത്വം നൽകി.

വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി എ കെ അബ്ദുള്ള, കെ ഇബ്രാഹിം മാസ്റ്റർ, യു കെ അബു, മുനവ്വർ സാദത്ത് എന്നിവർ പ്രസംഗിച്ചു. നൗഷാദ് ചെമ്പ്ര സ്വാഗതവും സെക്രട്ടറി റസാഖ് പുത്തൂർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/213818/international-yoga-day-was-celebrated-under-the-auspices-of-mech-seven-omassery-unit)