വായിച്ചാല്‍ മനസിലാവാത്ത കഥകളാണ് ചെറുകഥാ ലോകം നേരിടുന്ന വെല്ലുവിളി -പിആര്‍ നാഥന്‍

 വായിച്ചാല്‍ മനസിലാവാത്ത കഥകളാണ് ചെറുകഥാ ലോകം നേരിടുന്ന വെല്ലുവിളി -പിആര്‍ നാഥന്‍
Jun 22, 2024 05:18 PM | By Vyshnavy Rajan

വടകര : വായിച്ചാല്‍ മനസിലാവാത്ത കഥകളാണ് ചെറുകഥാ ലോകം നേരിടുന്ന വെല്ലുവിളിയെന്ന് പ്രശസ്ത സാഹിത്യകാരന്‍ പി.ആര്‍ നാഥന്‍.

ഉസ്മാന്‍ ഒഞ്ചിയം ഒരിയാന രചിച്ച എസ് കെ ആശുപത്രിയിലാണ് ചെറുകഥ സമാഹാരം വടകര മുന്‍സിപ്പല്‍ പാര്‍ക്കില്‍ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി ഹരീന്ദ്രനാഥിന് (ചരിത്ര ഗ്രന്ഥ രചയിതാവ്) നല്‍കി പ്രകാശനം ചെയ്തു.

ഉസ്മാന്‍ ഒഞ്ചിയത്തിന്റെ കഥകള്‍ ജീവിതങ്ങളുടെ നേര്‍സാക്ഷ്യങ്ങളാണ്. അദ്ദേഹത്തിന്റെ കഥകള്‍ കുടുംബസമേതം ഇരുന്ന് വായിക്കാവുന്നവയാണ്.

ഒരു കഥയിലും അശ്ലീലം ഇല്ല. നേരിയ ഫലിത സ്വഭാവ ഭാഷയാണ് രചനകളിലുള്ളത്. എഴുതുവാന്‍ ബുദ്ധിമുട്ടുള്ളതാണ് ചെറുകഥകള്‍. ഉസ്മാന്‍ ഒഞ്ചിയം സ്വന്തം ജീവിതം വ്യക്തമാക്കിയ എഴുത്തുകാരനാണദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കടത്തനാട് ലിറ്ററേച്ചര്‍ സൊസൈറ്റി ചെയര്‍മാന്‍ അഡ്വ. ഐ മൂസ അദ്ധ്യക്ഷത വഹിച്ചു. ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജിത്ത് പി മുഖ്യാതിഥിയായിരുന്നു. കുഞ്ഞിപ്പ പുതുപ്പള്ളി (ഗാന രചയിതാവ് ) പുസ്തക പരിചയം നടത്തി.

എംകെ ഉസ്മാന്‍ (സിറ്റിസണ്‍ ഗ്രൂപ്പ് കോഴിക്കോട്) പീപ്പിള്‍സ് റിവ്യൂ സ്പെഷല്‍ സപ്ലിമെന്റ് പി സഫിയക്ക് (സംസ്ഥാന വനിതാ വിങ് പ്രസിഡന്റ് ലഹരി നിര്‍മാര്‍ജന സമിതി) നല്‍കി പ്രകാശനം ചെയ്തു.

വടയക്കണ്ടി നാരായണന്‍ (കവി), അബ്ദുള്ളക്കോയ കണ്ണങ്കടവ് (വചനം ബുക്സ് കോഴിക്കോട്), അലി കൊയിലാണ്ടി (ജനറല്‍ സെക്രട്ടറി ഓര്‍മത്തണല്‍ ), റൂബി (നാടക സംവിധായകന്‍), യുസഫ് എം.കെ (സാമൂഹ്യ പ്രവര്‍ത്തകന്‍ ), ഇബ്രാഹിം പി.കെ (സാമൂഹ്യ പ്രവര്‍ത്തകന്‍), റഹീസ നൗഷാദ് (ഒഞ്ചിയം ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ്), പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് ചീഫ് എഡിറ്റര്‍ പി.ടി നിസാര്‍ ആശംസകള്‍ നേര്‍ന്നു. ഉസ്മാന്‍ ഒഞ്ചിയം ഒരിയാന മറുമൊഴി നടത്തി.

ഉസ്മാന്‍ ഒഞ്ചിയത്തെ ടീം വെള്ളികുളങ്ങരക്ക് വേണ്ടി ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മെമന്റോയും പൊന്നാടയും നല്‍കി ആദരിച്ചു. ഇപ്റ്റ വടകര മണ്ഡലം സെക്രട്ടറി ടിപി റഷീദ് സ്വാഗതവും സ്വാഗത സംഘം കണ്‍വീനര്‍ ഷൗക്കത്ത് നന്ദിയും പറഞ്ഞു.

The challenge facing the world of short stories is stories that cannot be understood after reading -PR Nathan

Next TV

Related Stories
അതിശക്തമായ കാറ്റിലും കനത്ത മഴയിലും വീടിനു മുകളിലേക്ക് മരം പൊട്ടിവീണു

Jul 18, 2024 09:40 PM

അതിശക്തമായ കാറ്റിലും കനത്ത മഴയിലും വീടിനു മുകളിലേക്ക് മരം പൊട്ടിവീണു

അതിശക്തമായ കാറ്റിലും കനത്ത മഴയിലും വീടിനു മുകളിലേക്ക് മരം...

Read More >>
ജനശ്രീ സംഘം ബാലുശ്ശേരി താലൂക്ക് ഹോസ്പിറ്റലിൽ ഉച്ചഭക്ഷണം വിതരണം ഉദ്ഘാടനം എ എം സുനിൽകുമാർ നിർവഹിച്ചു

Jul 18, 2024 09:08 PM

ജനശ്രീ സംഘം ബാലുശ്ശേരി താലൂക്ക് ഹോസ്പിറ്റലിൽ ഉച്ചഭക്ഷണം വിതരണം ഉദ്ഘാടനം എ എം സുനിൽകുമാർ നിർവഹിച്ചു

ജനശ്രീ സംഘം ബാലുശ്ശേരി താലൂക്ക് ഹോസ്പിറ്റലിൽ ഉച്ചഭക്ഷണം വിതരണം ഉദ്ഘാടനം എ എം സുനിൽകുമാർ...

Read More >>
ചീക്കിലോട് റോഡിൽ കമ്മിളി താഴെ റോഡിന് കുറുകെ വീണ മരം മുറിച്ചു മാറ്റി

Jul 18, 2024 08:19 PM

ചീക്കിലോട് റോഡിൽ കമ്മിളി താഴെ റോഡിന് കുറുകെ വീണ മരം മുറിച്ചു മാറ്റി

ചീക്കിലോട് റോഡിൽ കമ്മിളി താഴെ റോഡിന് കുറുകെ വീണ മരം മുറിച്ചു...

Read More >>
ജനശ്രീ യൂണിറ്റ് ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷിക ദിനാചരണം ഭാവന, നിറവ്, നന്ദന ജനശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു

Jul 18, 2024 08:07 PM

ജനശ്രീ യൂണിറ്റ് ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷിക ദിനാചരണം ഭാവന, നിറവ്, നന്ദന ജനശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു

ജനശ്രീ യൂണിറ്റ് ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷിക ദിനാചരണം ഭാവന, നിറവ്, നന്ദന ജനശ്രീയുടെ ആഭിമുഖ്യത്തില്‍...

Read More >>
 ഉള്ളിയേരി മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ രാമായണ മാസചരണം തുടങ്ങി

Jul 18, 2024 07:59 PM

ഉള്ളിയേരി മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ രാമായണ മാസചരണം തുടങ്ങി

ആഗസ്റ്റ് 16 വരെ നടക്കും. കാലത്ത് 6.30 മുതൽ 8 മണി വരെ വിശേഷാൽ പൂജകളും ഗണപതി ഹോമവും...

Read More >>
ഉള്ളിയേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഉമ്മന്‍ചാണ്ടി ഒന്നാം ചരമദിനത്തില്‍ അനുസ്മരണവും പാലിയേറ്റീവ് ഉദ്ഘാടനവും നിര്‍വഹിച്ചു

Jul 18, 2024 07:40 PM

ഉള്ളിയേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഉമ്മന്‍ചാണ്ടി ഒന്നാം ചരമദിനത്തില്‍ അനുസ്മരണവും പാലിയേറ്റീവ് ഉദ്ഘാടനവും നിര്‍വഹിച്ചു

ഉള്ളിയേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഉമ്മന്‍ചാണ്ടി ഒന്നാം ചരമദിനത്തില്‍ അനുസ്മരണവും പാലിയേറ്റീവ് ഉദ്ഘാടനവും...

Read More >>
Top Stories

News Roundup