ബാലുശ്ശേരിയിൽ വീടിനോട് ചേ‍ര്‍ന്ന പൊട്ടക്കിണറ്റിൽ നിന്ന് ദുര്‍ഗന്ധം; പരിശോധനയിൽ കണ്ടത് ചത്ത രണ്ട് കാട്ടുപന്നികളെ

ബാലുശ്ശേരിയിൽ വീടിനോട് ചേ‍ര്‍ന്ന പൊട്ടക്കിണറ്റിൽ നിന്ന് ദുര്‍ഗന്ധം; പരിശോധനയിൽ കണ്ടത് ചത്ത രണ്ട്  കാട്ടുപന്നികളെ
Jun 22, 2024 09:19 PM | By Vyshnavy Rajan

ബാലുശ്ശേരി : ഉപയോഗശൂന്യമായ കിണറില്‍ നിന്ന് ദുര്‍ഗന്ധം വന്ന് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്തനിലയില്‍ കാട്ടുപന്നികളെ. വലിയ ജനവാസ മേഖലയിലാണ് സംഭവം.

ബാലുശ്ശേരി കൂനഞ്ചേരി പുതുക്കുടിമീത്തല്‍ അശോകന്‍ കിടാവിന്റെ വീടിനോട് ചേര്‍ന്നുള്ള കിണറിലാണ് കാട്ടുപന്നികളെ ചത്ത നിലയില്‍ കണ്ടത്.

കഴിഞ്ഞ ദിവസം ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് പന്നികളുടെ അഴുകിത്തുടങ്ങിയ ജഡം കണ്ടെത്തിയത്. പിന്നീട് ഇവയെ പുറത്തെത്തിച്ച് മറവ് ചെയ്തു.

മാസങ്ങള്‍ക്ക് മുന്‍പ് ഈ പ്രദേശത്ത് തന്നെയുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് പന്നിയുടെ കുത്തേറ്റ് പരിക്കേറ്റിരുന്നു.

കൂനഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും കാട്ടുപന്നി, മുള്ളന്‍പന്നി തുടങ്ങിയ മൃഗങ്ങളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.

പന്നിയുടെയും മയിലിന്റെയും സാനിധ്യം കാരണം കൃഷിയിറക്കാന്‍ കഴിയാത്ത സാഹചര്യമാണ്. ജനങ്ങളുടെ പ്രയാസം പരിഹരിക്കാന്‍ അധികൃതര്‍ ഇടപെടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Bad smell from pota-gun attached to house in Balussery; On inspection, two dead wild boars were found

Next TV

Related Stories
ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

May 16, 2025 11:04 AM

ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ബാലുശ്ശേരി കോക്കല്ലൂരില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ്...

Read More >>
ചിറക്കല്‍ മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം മെയ്യ് 17, 18 തിയ്യതികളില്‍

May 15, 2025 01:35 PM

ചിറക്കല്‍ മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം മെയ്യ് 17, 18 തിയ്യതികളില്‍

ചിറക്കല്‍ ചാമുണ്ഡേശ്വരി ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ ചിറക്കല്‍ മഹാദേവ ക്ഷേത്രത്തിലെ...

Read More >>
അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

May 8, 2025 03:39 PM

അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

ആര്‍ജെഡി നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിയമനമുള്‍പ്പെടെയുള്ള...

Read More >>
സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

May 7, 2025 04:29 PM

സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

ബാലുശ്ശേരി ബിആര്‍സി യുടെ ആഭിമുഖ്യത്തില്‍ ജിവിഎച്ച് എസ്എസ്...

Read More >>
കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

May 6, 2025 11:51 PM

കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

സ്‌കൂട്ടറില്‍ കടത്തിക്കൊണ്ട് വന്ന് വില്‍പ്പന നടത്തിയതിന് വടക്കെ നെല്ലിയോട്ട് കണ്ടി വീട്ടില്‍ ഷൈജു...

Read More >>
ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

Apr 22, 2025 03:54 PM

ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

വീട്ടില്‍ മദ്യപിച്ചെത്തി യുവതിയെ നിരന്തരം ഉപദ്രവിക്കുകയും, സ്ത്രീധനത്തിന്റെ പേരിലും യുവതിയെ...

Read More >>
Top Stories

News Roundup