---
title: "അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ ഭാഗമായി കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിൽ വെ ച്ച് യോഗാ ദിനാചരണം നടത്തി"
english_title: "As part of International Yoga Day celebration, Yoga Day was held at Holy Family High School, Kattipara."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/214150/as-part-of-international-yoga-day-celebration-yoga-day-was-held-at-holy-family-high-school-kattipara"
published_at: "2024-06-22T22:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667707080bd22_0000_ATTACH__.jpg"
keywords: []
---

# അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ ഭാഗമായി കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിൽ വെ ച്ച് യോഗാ ദിനാചരണം നടത്തി

> **Lead Summary:** **കട്ടിപ്പാറ : **കട്ടിപ്പാറ ഗവൺമെൻ്റ് ആയുർവേദ ഡിസ്പെൻസറിയുടെയും ഹോളി ഫാമിലി ഹൈസ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ ഭാഗമായി കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിൽ വെച്ച് യോഗാ ദിനാചരണം നടത്തി.

## Article Content

**കട്ടിപ്പാറ : **കട്ടിപ്പാറ ഗവൺമെൻ്റ് ആയുർവേദ ഡിസ്പെൻസറിയുടെയും ഹോളി ഫാമിലി ഹൈസ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ ഭാഗമായി കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിൽ വെച്ച് യോഗാ ദിനാചരണം നടത്തി.

സ്കൂൾ മാനേജർ ഫാദർ മിൽട്ടൻ മുളങ്ങാശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രേംജി ജയിംസ് ദിനാചരണം ഉദ്ഘാടനം ചെയ്തു.

പ്രധാനാധ്യാപിക ബെസികെ.യു ചടങ്ങിന് സ്വാഗതം ആശംസിച്ചു .കട്ടിപ്പാറ ഗവൺമെൻ്റ് ആയുർവേദ ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ ദിവ്യശ്രീ എൻ വിഷയാവതരണം നടത്തി.

യോഗ ഇൻസ്ട്രക്ടർ ഡോക്ടർ ജയശ്രീ യോഗ ക്ലാസുകൾ നൽകി. അധ്യാപകരായ സിസ്റ്റർ ലൗലി കെ.കെ,സിസ്റ്റർ ദിവ്യ മോൾ ടി കെ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/214150/as-part-of-international-yoga-day-celebration-yoga-day-was-held-at-holy-family-high-school-kattipara)