---
title: "കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; ഉണ്ണികുളം സ്വദേശിയിൽ നിന്നും ഒരു കിലോ സ്വർണം പിടികൂടി "
english_title: "Huge gold rush at Kannur airport; A kilo of gold was seized from a native of Unnikulam"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/214331/huge-gold-rush-at-kannur-airport-a-kilo-of-gold-was-seized-from-a-native-of-unnikulam"
published_at: "2024-06-23T17:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667811f87a38c_0000_ATTACH__.jpg"
keywords: []
---

# കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; ഉണ്ണികുളം സ്വദേശിയിൽ നിന്നും ഒരു കിലോ സ്വർണം പിടികൂടി 

> **Lead Summary:** **കണ്ണൂർ : **കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴിയെത്തിയ യാത്രക്കാരനിൽ നിന്ന് ഒരു കിലോയിലേറെ സ്വർണം പിടികൂടി.

## Article Content

**കണ്ണൂർ : **കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴിയെത്തിയ യാത്രക്കാരനിൽ നിന്ന് ഒരു കിലോയിലേറെ സ്വർണം പിടികൂടി.

കോഴിക്കോട് ഉണ്ണികുളം കാക്കത്തറമ്മൽ വീട്ടിൽ ജംഷീറിനെയാണ് പോലിസ് പിടികൂടിയത്.

ദോഹയിൽ നിന്നെത്തിയ ജംഷീർ വിമാനത്താവളത്തിലെ പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയതായിരുന്നു.

സംശയം തോന്നിയതിനെ തുടർന്ന് എയർപോർട്ട് പോലിസും സ്ക്വാഡും ചേർന്ന് മട്ടന്നൂർ കുത്തുപറമ്പ് റോഡിൽ നിന്നാണ് പിടികൂടിയത്.

പരിശോധനയിൽ നാല് ക്യാപ്‌സ്യൂൾ രൂപത്തിലുള്ള സ്വർണ മിശ്രിതം കണ്ടെടുത്തു. ഏകദേശം 1123 ഗ്രാം തൂക്കമുണ്ടെന്ന് പോലീസ് അറിയിച്ചു. കണ്ണൂർ സിറ്റി പോലീസ് കമ്മീഷ ണർ അജിത് കുമാറിൻ്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/214331/huge-gold-rush-at-kannur-airport-a-kilo-of-gold-was-seized-from-a-native-of-unnikulam)