---
title: "കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിന്‍തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു"
english_title: "The person who died after being hit by a train near Koyaladi railway station has been identified"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/214338/the-person-who-died-after-being-hit-by-a-train-near-koyaladi-railway-station-has-been-identified"
published_at: "2024-06-23T18:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66781f63943a0_0000_ATTACH__.jpg"
keywords: []
---

# കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിന്‍തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു

> **Lead Summary:** **കൊയിലാണ്ടി : **കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിന്‍തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. കോഴിക്കോട് പന്തലായനി ‘നയനം’ വീട്ടില്‍ നാരായണന്‍ ആണ് മരിച്ചത്.

## Article Content

**കൊയിലാണ്ടി : **കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിന്‍തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. കോഴിക്കോട് പന്തലായനി ‘നയനം’ വീട്ടില്‍ നാരായണന്‍ ആണ് മരിച്ചത്.

എഴുപത്തിയഞ്ച് വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്ക് ശേഷമാണ് ട്രയിന്‍തട്ടി മരിച്ച നിലയില്‍ റെയില്‍വേ സ്റ്റേഷന്റെ സമീപത്ത് നിന്നും മൃതദേഹം കണ്ടെത്തിയത്.

ശരീരം വികൃതമായിരുന്നതിനാല്‍ മൃതദേഹം തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് മകന്‍ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

പോലീസ് സംഭവ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു. ഇന്ന് രാത്രി 10 മണിയോടെ മൃതദേഹം സംസ്‌ക്കരിക്കും.

ഭാര്യ: പത്മജകുമാരി ( റിട്ട: മാനേജര്‍ കേരള ബേങ്ക്) മക്കള്‍: അനുരാജ്.എന്‍. പി. ( ഹൈദരാബാദ്) അതുല്‍ എന്‍.പി. , മരുമകള്‍: രേഖ അനുരാജ്. സഹോദരങ്ങള്‍: ഗോപാലന്‍ നായര്‍, കുഞ്ഞികൃഷ്ണന്‍ നായര്‍ , രാഘവന്‍ നായര്‍, ലത, ദേവിക, പരേതയായ ശ്രീദേവി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/214338/the-person-who-died-after-being-hit-by-a-train-near-koyaladi-railway-station-has-been-identified)