---
title: "നരയംകുളത്ത് കുന്നത്ത് വീട് തെങ്ങ് വീണ് തകർന്ന നിലയിൽ"
english_title: "The house of Kunnat in Narayamkulam was destroyed by a falling coconut tree"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/214361/the-house-of-kunnat-in-narayamkulam-was-destroyed-by-a-falling-coconut-tree"
published_at: "2024-06-23T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66783379bc80c_0000_ATTACH__.jpg"
keywords: []
---

# നരയംകുളത്ത് കുന്നത്ത് വീട് തെങ്ങ് വീണ് തകർന്ന നിലയിൽ

> **Lead Summary:** **കൂട്ടാലിട : **കോട്ടൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ തെങ്ങ് കടപുഴകി വീണ് വീടും വിറക് പുരയും തകർന്നു.

## Article Content

**കൂട്ടാലിട : **കോട്ടൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ തെങ്ങ് കടപുഴകി വീണ് വീടും വിറക് പുരയും തകർന്നു.

നരയംകുളം കുന്നത്ത് ജുബീഷിൻ്റെ വീടാണ് തകർന്നത്. ഞായറാഴ്ച്ച വൈകീട്ട് 5 മണിയോടെ ഉണ്ടായ ശക്തമായ മഴയിലും കാറ്റിലുമാണ് അപകടം.

വീടിൻ്റെ അടുക്കളയും ഒരു മുറിയും പൂർണമായും തകർന്നു. വിറക് പുരയുടെ ചുമരുൾപ്പെടെ നശിച്ചു. വീടിൻ്റെ മേൽക്കൂര ഓട് മേഞ്ഞതായിരുന്നു.

ഓടും കഴുക്കോലും പൊട്ടി അടുക്കളയിലും മുറിയിലും വീണത് കാരണം ഫർണിച്ചറുകളും പാത്രങ്ങളും തകർന്നു.

ജുബീഷിൻ്റെ ഗർഭിണിയായ ഭാര്യ ലിബിഷയും മകൻ ധ്യാനും അടുത്ത മുറിയിലായതുകൊണ്ട് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

വാർഡ് മെംബർ ടി. പി. ഉഷ സ്ഥലം സന്ദർശിച്ച് വില്ലേജോഫീസറെ വിവരമറിയിച്ചു. നാട്ടുകാർ ചേർന്ന് തെങ്ങ് മുറിച്ചു മാറ്റി. ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/214361/the-house-of-kunnat-in-narayamkulam-was-destroyed-by-a-falling-coconut-tree)