കൂടരഞ്ഞി : കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പരിധിയിൽ നിന്നും ഈ വർഷം എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾ, എൻ.എം.എം.എസ്, എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പ് നേടിയവർ തുടങ്ങി ഉന്നത വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും ഉപഹാരം നൽകി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഭരണസമിതി.
ഭരണ സമിതി നടപ്പാക്കി വരുന്ന ഉന്നതി പഠന പ്രാേത്സാഹന പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്തിലെ വിവിധ മേഖലകളിലെ 200 ഓളം പേർ ആദരവ് ഏറ്റുവാങ്ങി.
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉത്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. എസ്. രവീന്ദ്രൻ സ്വാഗതം ആശംസിച്ചു.
തിരുവമ്പാടി പോലീസ് സബ് ഇൻസ്‌പെക്ടർ അരവിന്ദൻ മുഖ്യാതിഥിയായി. സ്ഥിരം സമിതി അംഗങ്ങളായ ജോസ് തോമസ് മാവറ, റോസിലി ടീച്ചർ വാർഡ് മെമ്പർമാരായ ബോബി ഷിബു, എൽസമ്മ ജോർജ്ജ്, ജെറീന റോയി, സീന ബിജു, ബിന്ദുജയൻ, ബാബു മൂട്ടോളി, ജോണി വാളിപ്ലാക്കൽ, സി. ഡി. എസ്. പ്രതിനിധികൾ വിവിധ സ്കൂളുകളിലെ പ്രധാന അധ്യാപകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സീമ നന്ദിയും പറഞ്ഞു.
Koodaranji Gram Panchayat honoring all the top winners