---
title: "ഉള്ള്യേരിയിലെ വീട്ടമ്മയുടെ മരണം:  മകളുടെ പരാതിയില്‍ കേസെടുത്ത് പോലീസ് "
english_title: "Housewife's death in Ullyeri: Police registered a case on daughter's complaint"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/214689/housewifes-death-in-ullyeri-police-registered-a-case-on-daughters-complaint"
published_at: "2024-06-24T23:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6679b6c922bd7_0000_ATTACH__.jpg"
keywords: []
---

# ഉള്ള്യേരിയിലെ വീട്ടമ്മയുടെ മരണം:  മകളുടെ പരാതിയില്‍ കേസെടുത്ത് പോലീസ് 

> **Lead Summary:** **ഉള്ളിയേരി : ** വീട്ടമ്മയായ ഉള്ള്യേരി പാലോറ കാവോട്ട് ഷൈജി യുടെ തൂങ്ങിമരണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥിനിയായ മകള്‍ അത്തോളി പോലീസില്‍ പരാതി നല്‍കി.

## Article Content

**ഉള്ളിയേരി : ** വീട്ടമ്മയായ ഉള്ള്യേരി പാലോറ കാവോട്ട് ഷൈജി യുടെ തൂങ്ങിമരണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥിനിയായ മകള്‍ അത്തോളി പോലീസില്‍ പരാതി നല്‍കി.

അയൽവാസികളായ ഒരു കുടുംബത്തിലെ നാലു പേർക്കെതിരെയാണ് മകൾ അത്തോളി പൊലീസിൽ പരാതി നൽകിയത്.

ആത്മഹത്യ ചെയ്തതിന്റെ തലേദിവസം രാവിലെ രണ്ടു പേർ വീട്ടിലെത്തി ഷൈജിയെയും മക്കളെയും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി നൽകിയത്. അയൽവാസികളായ സ്ത്രീയും അവരുടെ മകളുമാണ് ഇവരുടെ വീട്ടിലെത്തിയത്.

ഷൈജിയുടെ വ്യാജ ഫോട്ടോകൾ മകളെ കാണിച്ചതായും ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പടുത്തിയെന്നും ബന്ധുക്കൾ പറഞ്ഞു.

പിറ്റേന്ന് പുലർച്ചെ വീട്ടുമുറ്റത്തെ മരത്തിൽ ഷാളിൽ തൂങ്ങിമരിച്ച നിലയിൽ ഷൈജിയെ കണ്ടെത്തുകയായിരുന്നു.

മരിച്ച ഷൈജിയുടെ രണ്ടു കുട്ടികളും വിദ്യാർഥികളാണ്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

ഇതിനിടെയാണ് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് മകൾ നാലു പേർക്കെതിരെ പരാതി നൽകിയത്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)...

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/214689/housewifes-death-in-ullyeri-police-registered-a-case-on-daughters-complaint)