നടുവണ്ണൂർ : വായനാ പക്ഷാചരണത്തിന്റെ ഭാഗമായി രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം ആൻഡ് വായനശാല ദീർഘകാലം കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന എൻ അച്യുതൻ മാസ്റ്ററെ അനുസ്മരിച്ചു.

വായനശാല ഹാളിൽ നടന്ന പരിപാടി ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട് എൻ ശങ്കരൻ ഉദ്ഘാടനം ചെയ്തു
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി പി ദാമോദരൻ അധ്യക്ഷത വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി സി സുരേന്ദ്രൻ , ഇ,രാഘവൻ മാസ്റ്റർ യൂസഫ് നടുവണ്ണൂർ എന്നിവർ സംസാരിച്ചുഎൻ ആലി സ്വാഗതവും എം എൻ ദാമോദരൻ നന്ദിയും പറഞ്ഞു
Master N Achuthan organized the commemoration