ബാലുശ്ശേരി : പ്ലസ് വൺ കൂട്ടുകാർ ഓരോരുത്തരായി സദസിൽ ഇരിപ്പിടം ഉറപ്പിച്ചു. സ്വീകരിക്കാൻ ഓടി നടന്ന് പ്ലസ്ടു വിദ്യാർഥികളായ സംഘാടകർ.
ഈ അധ്യയന വർഷം ആദ്യം അഡ്മിഷനെടുത്ത പ്ലസ് വൺ വിദ്യാർത്ഥിക്ക് മെഴുക് തിരി ദീപം കൈമാറി.
പിന്നാലെ പ്ലസ് ടു വിദ്യാർത്ഥിനികളുടെ വരവേല്പ് ഗാനം , അതിനൊപ്പം നൃത്ത ചുവടുമായി മൂന്ന് വിദ്യാർത്ഥിനികൾ. വിദ്യാർത്ഥികൾ തന്നെയാണ് നൃത്തം ചിട്ടപ്പെടുത്തിയത്.
കോക്കല്ലൂർ ഹയർ സെക്കൻന്ററി സ്കൂളിലെ ഈ അധ്യയന വർഷത്തെ പ്ലസ് വൺ വിദ്യാർത്ഥികളുടെ ആദ്യ ദിവസത്തെ തുടക്കം ഇങ്ങിനെയായിരുന്നു.
വരവേൽപ്പ് എന്ന് പേരിട്ട പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പർ പി പി പ്രേമ ഭ്രദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ എൻ എം നിഷ , ഹെഡ്മാസ്റ്റർ യൂസഫ് നടുവണ്ണൂർ , പി ടി എ പ്രസിഡൻ്റ് അജീഷ് , ബക്കീത്ത എന്നിവർ കൈമാറിയ അക്ഷര ദീപം സ്കൂൾ പാർലിമെൻ്റ് ചെയർ പേഴ്സൺ റിയാന , പ്ലസ് വൺ പ്രവേശനം നേടി ആദ്യം രജിസ്റ്റർ ചെയ്ത അദ്വൈത് കൃഷ്ണയ്ക്ക് കൈമാറിയാണ് 'വരവേൽപ്പ് - 2024 ന് തുടക്കമായത് .
തുടർന്ന് വിദ്യാർത്ഥികൾ "അക്ഷര ലോകത്താഴക്കടലിൽ മുത്തിന് വന്നവരേ " എന്ന ഗാനവുമായി വരവേൽപ്പ് ഗാനവും നൃത്താവിഷ്ക്കാരവും അവതരിപ്പിച്ചു.
പി ടി എ പ്രസിഡന്റ് അജീഷ് ബക്കീത്ത അധ്യക്ഷത വഹിച്ചു. ഗായികയും ബാലതാരവുമായ ഹരിചന്ദന നടുവണ്ണൂർ മുഖ്യാതിഥിയായി.
മുസ്തഫ ദാരുകല, പി പ്രമോദ് , സ്റ്റാഫ് സെക്രട്ടറി പി ഷിംജിത, വരവേൽപ്പ് കൺവീനർ എം പ്രകാശൻ , സീനിയർ അസിസ്റ്റന്റ് മുഹമ്മദ് സി അച്ചിയത്ത് എന്നിവർ സന്നിഹിതരായി.
പ്ലസ് വൺ പൊതു പരീക്ഷയിൽ ഉന്നതവിജയം നേടിയവർക്ക് ഉപഹാരം നൽകി. പ്ലസ് വൺ കൂട്ടുകാർക്ക് പ്ലസ് ടു വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നൽകുന്ന വരവേൽപ്പ് ഇതിനകം രണ്ട് പതിറ്റാണ്ട് പിന്നിട്ടു.
റാഗിംഗിനെതിരെയുള്ള പോരാട്ടമായും പുതിയ വിദ്യാർത്ഥികളുമായുള്ള ഐക്യപ്പെടലിനും വരവേൽപ്പ് മാതൃകയാണെന്ന് സീനിയർ അധ്യാപകൻ മുഹമ്മദ് സി അച്ചിയത്ത് അഭിപ്രായപ്പെട്ടു.
പ്ലസ് ടു വിദ്യാർത്ഥികൾ 5 കമ്മിറ്റികൾ ഏകോപിപ്പിച്ചാണ് വരവേൽപ്പിന് നേതൃത്വം നൽകിയത് . വിദ്യാർത്ഥി പ്രതിനിധി കൺവീനർ സ്കൂൾ പാർലിമെൻ്റ് ചെയർപേഴ്സൺ കൂടിയായ സി കെ റിയോനയും അധ്യാപക പ്രതിനിധി കൺവീനർ എം പ്രകാശനും ആയിരുന്നു വരവേല്പ്
welcome Kokkallur Higher Secondary School welcomed Plus One students