---
title: "നിയന്ത്രണം വിട്ട ഇന്നോവ കാര്‍ കടകളിലേക്ക് ഇടിച്ചു കയറി അഞ്ചുപേര്‍ക്ക് പരിക്ക്"
english_title: "Five people were injured when the Innova car went out of control and rammed into shops"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/214831/five-people-were-injured-when-the-innova-car-went-out-of-control-and-rammed-into-shops"
published_at: "2024-06-25T14:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667a813a7855a_0000_ATTACH__.jpg"
keywords: []
---

# നിയന്ത്രണം വിട്ട ഇന്നോവ കാര്‍ കടകളിലേക്ക് ഇടിച്ചു കയറി അഞ്ചുപേര്‍ക്ക് പരിക്ക്

> **Lead Summary:** **കോഴിക്കോട് : ** കോഴിക്കോട് മാവൂര്‍ റോഡില്‍ പൂവാട്ടുപറമ്പ്പാറയില്‍ ബസ്റ്റോപ്പിന് സമീപം നിയന്ത്രണം വിട്ട ഇന്നോവ കാര്‍ കടകളിലേക്ക് ഇടിച്ചു കയറി അഞ്ചുപേര്‍ക്ക് പരിക്കേറ്റു.

## Article Content

**കോഴിക്കോട് : ** കോഴിക്കോട് മാവൂര്‍ റോഡില്‍ പൂവാട്ടുപറമ്പ്പാറയില്‍ ബസ്റ്റോപ്പിന് സമീപം നിയന്ത്രണം വിട്ട ഇന്നോവ കാര്‍ കടകളിലേക്ക് ഇടിച്ചു കയറി അഞ്ചുപേര്‍ക്ക് പരിക്കേറ്റു.

ഇന്ന് രാവിലെ പത്തരയോടെയാണ് അപകടം സംഭവിച്ചത്.എടവണ്ണപ്പാറയില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന ഇന്നോവ കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്.

നിയന്ത്രണം വിട്ടുറോഡരികിലെ വിന്റേജ് റോയല്‍ എന്‍ഫീല്‍ഡ് വര്‍ക്ക് ഷോപ്പിലേക്കും തൊട്ടടുത്ത് തന്നെയുള്ള ടൈല്‍ വില്പന കേന്ദ്രത്തിലേക്കുമാണ് കാര്‍ ഇടിച്ചു കയറിയത്.

അപകടത്തില്‍ വര്‍ക്ക് ഷോപ്പില്‍ നിര്‍ത്തിയിട്ട ഏതാനും ബുള്ളറ്റുകളും തൊട്ടടുത്ത് തന്നെയുള്ള ബൈക്കുകളും ഒരു കാറും തകര്‍ന്നിട്ടുണ്ട്.

പരിക്കേറ്റ അഞ്ചു പേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പരിക്കേറ്റ എല്ലാവരും തന്നെ ഈ ഭാഗത്ത് റോഡരികിലും മറ്റും നില്‍ക്കുന്നവര്‍ ആയിരുന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/214831/five-people-were-injured-when-the-innova-car-went-out-of-control-and-rammed-into-shops)