---
title: "കൂമുള്ളി വായനശാല ഗിരീഷ് പുത്തഞ്ചേരി ഹാളിൽ വച്ച് പത്താം അന്താരാഷ്ട്ര യോഗ ദിനാചരണ പരിപാടി നടത്തി"
english_title: "Koomulli Reading Room organized 10th International Yoga Day program at Girish Puthanchery Hall"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/214896/koomulli-reading-room-organized-10th-international-yoga-day-program-at-girish-puthanchery-hall"
published_at: "2024-06-25T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667acfc86b483_0000_ATTACH__.jpg"
keywords: []
---

# കൂമുള്ളി വായനശാല ഗിരീഷ് പുത്തഞ്ചേരി ഹാളിൽ വച്ച് പത്താം അന്താരാഷ്ട്ര യോഗ ദിനാചരണ പരിപാടി നടത്തി

> **Lead Summary:** **കൂ**മുള്ളി വായനശാല ഗിരീഷ് പുത്തഞ്ചേരി ഹാളിൽ വച്ച് പത്താം അന്താരാഷ്ട്ര യോഗ ദിനാചരണ പരിപാടി നടത്തി വൈസ് പ്രസിഡൻറ് റിജേഷ് സി കെ യുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡൻറ് പരിപാടി ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**കൂ**മുള്ളി വായനശാല ഗിരീഷ് പുത്തഞ്ചേരി ഹാളിൽ വച്ച് പത്താം അന്താരാഷ്ട്ര യോഗ ദിനാചരണ പരിപാടി നടത്തി വൈസ് പ്രസിഡൻറ് റിജേഷ് സി കെ യുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡൻറ് പരിപാടി ഉദ്ഘാടനം നിർവഹിച്ചു.

ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സരിത എം ചടങ്ങിൽ സ്വാഗതം അറിയിച്ചു.

ജിഐഡി അത്തോളി മെഡിക്കൽ ഓഫീസർ ഡോക്ടർ വിജയലക്ഷ്മി കെ.ട്ടി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ രാമചന്ദ്രൻ എന്നിവർ ചടങ്ങിൽ സ്വാഗതം അറിയിച്ചു.

യോഗ ഇൻസ്ട്രക്ടർ ഡോക്ടർ അശ്വതി പദ്ധതി വിശദീകരിച്ചു. ശാന്തി മാവീട്ടിൽ ആശംസകൾ അറിയിച്ചു.

ചടങ്ങിൽ ഓരോ വാർഡിനേയും പ്രതിനിധീകരിച്ച് വാർഡ് മെമ്പർമാരും മറ്റു പൊതുജനങ്ങളും പങ്കെടുത്തു അശ്വതിയുടെ മേൽനോട്ടത്തിൽ നിസാർ കുന്നത്തറ യോഗ ഡെമോൺസ്ട്രേഷൻ നടത്തി.

കമ്മ്യൂണിറ്റി യോഗയിലെ അംഗങ്ങളായ നിസാർ കുന്നത്തറ, ശ്രീലത,  സീനാ എന്നിവർ യോഗ ഡാൻസ് അവതരിപ്പിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/214896/koomulli-reading-room-organized-10th-international-yoga-day-program-at-girish-puthanchery-hall)