---
title: "മാമി മുഹമ്മദിനെ കണ്ടെത്തുക ബാലുശ്ശേരിയില്‍ ഒപ്പുശേഖരണം നടത്തി"
english_title: "Find Mami Muhammad and collect signatures in Balusherry"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/215213/find-mami-muhammad-and-collect-signatures-in-balusherry"
published_at: "2024-06-26T20:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667c33c7c5608_0000_ATTACH__.jpg"
keywords: []
---

# മാമി മുഹമ്മദിനെ കണ്ടെത്തുക ബാലുശ്ശേരിയില്‍ ഒപ്പുശേഖരണം നടത്തി

> **Lead Summary:** **ബാലുശ്ശേരി : ** എരമംഗലം സ്വദേശി മാമി ആട്ടൂര്‍ മുഹമ്മദിനെ കണ്ടെത്തുക, മുഹമ്മദിനെ തട്ടി കൊണ്ട് പോയവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഡിജിപി എന്നിവര്‍ക്ക് സമര്‍പ്പിക്കാന്‍ ഒപ്പ് ശേഖരണം നടത്തി.

## Article Content

**ബാലുശ്ശേരി : ** എരമംഗലം സ്വദേശി മാമി ആട്ടൂര്‍ മുഹമ്മദിനെ കണ്ടെത്തുക, മുഹമ്മദിനെ തട്ടി കൊണ്ട് പോയവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഡിജിപി എന്നിവര്‍ക്ക് സമര്‍പ്പിക്കാന്‍ ഒപ്പ് ശേഖരണം നടത്തി.

ബസ്സ് സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി ബാലുശ്ശേരി പള്ളി വികാരിഫാദര്‍ ജോര്‍ജ്ജ് വെള്ളയ്ക്കാകുടി ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ ദിവസമാണ് കോക്കല്ലൂരില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചത്.ഭരതന്‍ പുത്തൂര്‍വട്ടം അധ്യക്ഷനായി.

ബ്ലോക്ക് മെമ്പര്‍സി.കെ രാജീവന്‍, അസ്സയിനാര്‍ എമ്മച്ചന്‍ കണ്ടി, മനോജ് കുന്നോത്ത്, അഡ്വ. രാജേഷ്‌കുമാര്‍, കെ.രാമചന്ദ്രന്‍, മനാഫ് പനായി,മൊഹസിന്‍ കീഴമ്പത്ത്, ഷെരീഫ്, കൈലാസ് നാഥ്, അഷറഫ് പെരിക്കളത്തില്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/215213/find-mami-muhammad-and-collect-signatures-in-balusherry)