---
title: "ചീക്കിലോട് എ യു പി സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു."
english_title: "Anti-drug day was observed at AUP School Cheekileode."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/215218/anti-drug-day-was-observed-at-aup-school-cheekileode"
published_at: "2024-06-26T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667c36e6460f8_0000_ATTACH__.jpg"
keywords: []
---

# ചീക്കിലോട് എ യു പി സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു.

> **Lead Summary:** **ചീക്കിലോട് :** ചീക്കിലോട് എ യു പി സ്കൂളിൽ ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി നടത്തി.

## Article Content

**ചീക്കിലോട് :** ചീക്കിലോട് എ യു പി സ്കൂളിൽ ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി നടത്തി.

ബോധവത്കരണ ക്ലാസ്സിൽ സ്കൂൾ അധ്യാപിക പി ഹസീന ടീച്ചർ സ്വാഗതം പറഞ്ഞു. ചടങ്ങി സീനിയർ അസിസ്റ്റന്റ് സി. ആർ ഷിനോയ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ബോധവത്കരണ ക്ലാസ്സ്‌ കാക്കൂർ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ഷംനാസ് വി. വി ക്ലാസ്സ് എടുത്തു.

കുട്ടികൾക്ക് രസകരമായ രീതിയിൽ ലഹരിയുടെ ദൂഷ്യ വശങ്ങളെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

സ്കൂൾ മാനേജർ എം കെ രവീന്ദ്രൻ മാസ്റ്റർ , വിവി സ്വപ്നേഷ് മാസ്റ്റർ എന്നിവർ ആശംസ അറിയിച്ചു. കൺവീനർ അനഘ ടീച്ചർ നന്ദി യും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/215218/anti-drug-day-was-observed-at-aup-school-cheekileode)