---
title: "ലഹരിക്കെതിരെ സൗഹൃദ മതിൽ തീർത്തു"
english_title: "A friendship wall has been built against addiction."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/215230/a-friendship-wall-has-been-built-against-addiction"
published_at: "2024-06-26T21:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667c41e465926_0000_ATTACH__.jpg"
keywords: []
---

# ലഹരിക്കെതിരെ സൗഹൃദ മതിൽ തീർത്തു

> **Lead Summary:** **ബാലുശ്ശേരി :** നന്മണ്ട എച്ച് എസ് എസ് ൽ എസ്പിസി യൂണിറ്റിൻ്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ സൗഹൃദമതിൽ തീർത്തു.

## Article Content

**ബാലുശ്ശേരി :** നന്മണ്ട എച്ച് എസ് എസ് ൽ എസ്പിസി യൂണിറ്റിൻ്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ സൗഹൃദമതിൽ തീർത്തു.

പഞ്ചായത്ത് മെമ്പർ ഇ കെ രാജീവൻ ഉദ്ഘാടനം ചെയ്തു.

വിദ്യാലയത്തിലെ എൻസിസി, ജെആർസി, സ്കൗട്ട് & ഗൈഡ് ,ജാഗ്രത സമിതി, ട്വീൻസ് ക്ലബ്ബ്, ലഹരി വിരുദ്ധ ക്ലബ്ബ് തുടങ്ങിയ യൂണിറ്റുകളിലെ കേഡറ്റുകളും മറ്റ് വിദ്യാർത്ഥികളും പങ്കാളികളായി.

ഹെഡ്മാസ്റ്റർ ഇൻ ചാർജ് മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എക്സൈസ്സ് ഓഫീസർമാരായ എസ്.ഷിബു, കെ.കെ റഫീഖ് , എസ്പിസി ഓഫീസർ കെ ഷിബു, ഗാർഡിയൻ എസ്പിസി ചെയർമാൻ സി കെ ഷജിൽ കുമാർ, എൻസിസി ഓഫീസർ സി അരുൺ, ജാഗ്രത കൺവീനർ കെ.രാജേഷ്, വി.നിമ, സി കെ ഗ്രഹീത,യു കെ സിറാജ്, കെ തസ്ലീന, ബേബി രശ്മി, എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/215230/a-friendship-wall-has-been-built-against-addiction)